Tuesday December 06, 2016
Latest Updates

റബര്‍ വില ഉയരുന്നു,ആഹ്ലാദ പൂര്‍വ്വം കര്‍ഷകര്‍

റബര്‍ വില ഉയരുന്നു,ആഹ്ലാദ പൂര്‍വ്വം കര്‍ഷകര്‍

കൊച്ചി:കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമുണര്‍ത്തി സംസ്ഥാനത്ത് റബര്‍ വില കൂടി. ആര്‍എസ്എസ്4 ഷീറ്റിന് കിലോഗ്രാമിന് 160 രൂപയായാണ് വര്‍ധിച്ചത്. നേരത്തെ 155 മുതല്‍ 157 രൂപ വരെയായിരുന്നു വില. ആര്‍എസ്എസ്4 കൂടാതെ തരംതിരിക്കാത്ത റബറിനും ഒട്ടുപാലിനും വില വര്‍ധന ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം റബറിന്റെ ഇറക്കുമതി തീരുവ കിലോഗ്രാമിന് പരമാവധി 30 രൂപ വരെയായി ധനമന്ത്രാലയം ഉയര്‍ത്തിയിരുന്നു. ഇതാണ് ആഭ്യന്തര വിപണിയില്‍ റബര്‍ ഉയരാന്‍ ഇടയാക്കിയത്. ഒന്നുകില്‍ വിലയുടെ 20 ശതമാനം, അതല്ലെങ്കില്‍ 30 രൂപ ഇതില്‍ കുറഞ്ഞ നിരക്ക് ഇറക്കുമതി തീരുവയായി ചുമത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.
വരും ദിവസങ്ങളില്‍ റബര്‍ വില കൂടുമെന്ന സൂചനകളാണ് വ്യാപാരകേന്ദ്രങ്ങള്‍ നല്‍കുന്നത്

Scroll To Top