Wednesday December 07, 2016
Latest Updates

റബര്‍ വിലയിടിവ് തടയാന്‍ റോഡ് ടാറിങ്ങിന് റബര്‍ ഉപയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം

റബര്‍ വിലയിടിവ് തടയാന്‍ റോഡ് ടാറിങ്ങിന് റബര്‍ ഉപയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: റബര്‍ വിലയിടിവ് തടയാന്‍ റോഡ് ടാറിങ്ങിന് റബര്‍ ബിറ്റുമിന്‍ ഉപയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു ഇതിനായി ബിപിസിഎല്ലിനോട് ആവശ്യമായ റബര്‍ ബിറ്റുമിന്‍ പി ഡബ്ല്യൂ ഡി ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

റബര്‍ വിലയിടിവ് തടയാന്‍ ഇറക്കുമതി അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണമെന്നു റബര്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ കേരള നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. റബര്‍ കിലോയ്ക്ക് 120 രൂപയില്‍ താഴെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് റബര്‍ കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തി വച്ചിരുന്നു. ഈ പ്രതിസന്ധി കണക്കിലെടുത്താണ് മന്ത്രിസഭാ തീരുമാനം.

സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിരിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഫ്‌ലക്‌സുകള്‍ ആദ്യം നീക്കം ചെയ്യും. ഭൂമിയുടെ ന്യായവില 50 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചത് മാറ്റമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Scroll To Top