Tuesday December 06, 2016
Latest Updates

റഫറണ്ടം പോസ്റ്റര്‍ ബോയ് ഡാരിലിനെതിരെ വംശീയവാദികളുടെ ആക്രമണം

റഫറണ്ടം പോസ്റ്റര്‍ ബോയ് ഡാരിലിനെതിരെ വംശീയവാദികളുടെ ആക്രമണം

mccormackടിപ്പററി :ഈ മുഖം ശ്രദ്ധിക്കാത്തവര്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ ഉണ്ടാവില്ല .വശ്യമായ പുഞ്ചിരിയോടെ റഫറണ്ടം കാംപെയിനിംഗിന് പോസ്റ്റര്‍ ബോയ് ആയി പോസ് ചെയ്ത ഈ ഐറിഷ് നടനെതിരെ വംശീയ വാദികള്‍ കനത്ത ഏതിര്‍പ്പുമായി രംഗത്ത് .

ഐറിഷ് നടനായ ഡാരില്‍ മക്കോമാര്‍ക്കിനെതിരെയാണ് ഫേസ്ബുക്കാക്രമണം നടന്നത്. ഇത്തരത്തിലുള്ള വംശീയാരോപണങ്ങള്‍ ഉണ്ടാവുമെന്ന് ഡാരിലിന്റെ കുടുംബാംഗങ്ങള്‍ നേരത്തെതന്നെ ഡാരിലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. കാംപെയിനിംഗിനു പോസ്റ്റര്‍ ബോയ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ ഇത്തരം വംശീയ അക്രമം നടന്നേക്കാം എന്ന് കുടുംബത്തിലെ ഏവരും പ്രതീക്ഷിച്ചിരുന്നതായി ഡാരിലിന്റെ അമ്മാവന്‍ ഗാരി മക്കോമാര്‍ക്ക് മാധ്യമങ്ങളോട് പറഞ്ഞു.

ടിപ്പററിയിലെ നീനയില്‍ ജനിച്ച ഡാരിലിന് ഐറിഷ് ഭാഷയും നന്നായി അറിയാം .കറുത്തവര്‍ ഐറിഷ്‌കാരല്ല ,അവര്‍ അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയിട്ടില്ല തുടങ്ങി നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്ക് നിറയെ ഡാരിലിന് എതിരായി പ്രത്യക്ഷപ്പെട്ടത്.
എതിരാളികളെ നേരിടാന്‍ ഡാരിലിന്റെ അമ്മ തന്നെ രംഗത്തെത്തി .അവര്‍ ഫേസ് ബുക്കില്‍ എഴുതി .’എന്നെ വിശ്വസിക്കുക !അവന്‍ യഥാര്‍ഥ ഐറിഷ് തന്നെയാണ് .ഈ അറിവില്ലായ്മയെ മനസിലാക്കി അവന്‍ അതിജീവിക്കും ‘

20കാരനായ ഡാരില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടുന്നത് ആദ്യമായിട്ടല്ല.
സ്വതന്ത്ര സമിതിയായ റഫറണ്ടം കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പെട്ടെന്നു തന്നെ ഫേസ്ബുക് കമന്റുകള്‍ മാറ്റുകയും കുറ്റവാളികളെ ബ്ലോക്കു ചെയ്യുകയും ചെയ്തു.

മാസങ്ങള്‍ക്കു മുന്‍പ് തന്നെ കുടുംബക്കാരെല്ലാം ചേര്‍ന്നിരുന്ന് ഇത്തരം വര്‍ഗീയ അധിക്ഷേപങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന കാര്യം ഡാരിലിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഡാരിലും മറ്റു കുടുംബാംഗങ്ങളും ഇത്തരത്തിലുള്ള ഏതുതരം അധക്ഷേപം വന്നാലും അത് നേരിടാനുള്ള തയ്യാറെടുപ്പില്‍ ഇരിക്കുകയായിരുന്നു.

ഇത്തരം അധിക്ഷേപങ്ങളെ എതിര്‍ത്തു നില്‍ക്കാന്‍ ഡാരിലിന് സാധിച്ചിട്ടുണ്ട്. ഇത് ആദ്യത്തെ വര്‍ഗീയാക്രമണം അല്ലെന്നും അവസാനത്തെ അധിക്ഷേപമായി കാണുന്നില്ലെന്നും ഡാരിലിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.ടിപ്പററിയിലുള്ള നെനാഗിലെ വീട്ടില്‍ അയല്‍ക്കാരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഈ കുടുംബം താമസിക്കുന്നത്. ഒരു ഐറിഷ് വ്യക്തിത്വമായിട്ടാണ് ഡാരിലിനെ അയല്‍ക്കാര്‍ കാണുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
കില്ല്യന്‍ ഫോര്‍ഡിലുള്ള ഡബ്ലിന്‍ ഇന്റഗ്രേഷന്‍ സെന്റര്‍ കുറ്റവാളികളെ വര്‍ഗീയ വാദികളായും വിഡ്ഢികളായുമാണ് വിവരിച്ചത്.
ഡാരിലിന്റെ നിറത്തെ അപകീര്‍ത്തിപ്പെടുത്തിയും വര്‍ഗീയമായി അധിക്ഷേപിച്ചു കൊണ്ടുമുള്ള കമന്റുകളും പോസ്റ്റുകളും പെട്ടെന്നു തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു. ഇതേക്കുറിച്ച് ഗാര്‍ഡയ്ക്ക് അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top