Monday December 05, 2016
Latest Updates

റഫറണ്ടം :ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ പ്രതിപക്ഷ കക്ഷികളെ അവഗണിക്കുന്നുവെന്ന് ആരോപണം

റഫറണ്ടം :ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ പ്രതിപക്ഷ കക്ഷികളെ അവഗണിക്കുന്നുവെന്ന് ആരോപണം

കോര്‍ക്ക്:റഫറണ്ടം വിഷയവുമായി ബന്ധപ്പെട്ട് ആര്‍ ടി ഇ ചാനല്‍ നടത്തുന്ന ചര്‍ച്ചകളില്‍ തങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന എഡിറ്റോറിയല്‍ തീരുമാനത്തിനെതിരേ ഫിയാന ഫാളിന്റെ സെക്രട്ടറി നീല്‍ കോളിന്‍സ് ചാനല്‍ മേധാവികള്‍ക്ക് കത്തയച്ചു. ചാനലിന്റെ വാര്‍ത്തവിഭാഗം തലവനായ കെവിന്‍ ബാക്ക്ഹസ്റ്റിനെഴുതിയ കത്തില്‍ തീരുമാനത്തിനെതിരെ തന്റെ പാര്‍ട്ടിക്കുള്ള അമര്‍ഷം അദ്ദേഹം രേഖപ്പെടുത്തി.അയര്‍ലണ്ടില്‍ ഏറ്റവും അധികം വോട്ടിംഗ് ശതമാനം നേടുന്ന രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ ഫിയാന ഫാളിന് ആര്‍ ടി ഇ യില്‍ ഡിബേറ്റിന് അനുമതി നല്‍കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അവരുടെ മാത്രം അഭിപ്രായം കേട്ടാല്‍ മതിയെന്നാണ് ചാനലുകളുടെ നിലപാടെന്ന് കോളിന്‍സ് ആരോപിക്കുന്നു. എന്നാല്‍ കൃത്യമായ കാരണങ്ങള്‍ മൂലമാണ് തീരുമാനമെന്ന് ആര്‍ ടി ഇ അധികൃതര്‍ പ്രതികരിച്ചു. സിന്‍ ഫീന്‍ പാര്‍ട്ടിയും മാധ്യമങ്ങളെ പ്രതിഷേധം അറിയിക്കാന്‍ തയ്യറെടുക്കുകയാണ്

Scroll To Top