Thursday December 08, 2016
Latest Updates

റഗ്ബിതാരം ബ്രയാന്‍ ഒ ഡ്രിസ്‌കോളിനെയും ഫാ.മക്‌വെരിയേയും നഗരം ആദരിച്ചു

റഗ്ബിതാരം ബ്രയാന്‍ ഒ ഡ്രിസ്‌കോളിനെയും ഫാ.മക്‌വെരിയേയും നഗരം ആദരിച്ചു

ഡബ്ലിന്‍: നെല്‍സന്‍ മണ്ടേല, ആങ് സന്‍ സ്യൂ കി, ആദം, ക്‌ളേയ്ടണ്‍ തുടങ്ങിയ ഇതിഹാസ പേരുകള്‍ക്കൊപ്പം റഗ്ബിതാരം ബ്രയാന്‍ ഒ ഡ്രിസ്‌കോളിന്റെയും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ പീറ്റര്‍ മക്‌വെരിയുടെ പേരുകള്‍ കൂടി ഡബ്‌ളിന്‍കാര്‍ ഇനി ചേര്‍ത്ത് വായിക്കും. രണ്ടുപേര്‍ക്കും നഗരം ഓണര്‍ ഓഫ് ദി സിറ്റി ബഹുമതി നല്‍കി ആദരിച്ചു.

മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനായിരുന്നു പീറ്റര്‍ തന്റെ ജീവിതം ഉഴിഞ്ഞു വച്ചതെന്ന് ഡബ്ലിനിലെ വീടില്ലാത്ത യുവാക്കള്‍ക്ക് വേണ്ടിയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഒ ഡ്രിസ്‌കോള്‍ പറഞ്ഞു. റഗ്ബി ലോകത്ത് കൂടി ജീവിതത്തിലെ എല്ലാ നേട്ടങ്ങളും പേരിലാക്കിയ ബ്രയന്‍ യുവാക്കള്‍ക്ക് മാതൃകയാണെന്നും അനേകരുടെ കൂടി സന്തോഷത്തിനും അഭിമാനത്തിനുമായി തന്റെ സമ്പാദ്യം നീക്കിവെച്ച മഹാനാണെന്ന് ഫാ. മക്‌വെരിയും പറഞ്ഞു.

രണ്ടു തലമുറയിലും രണ്ടു മേഖലയിലും പെട്ടവരാണെങ്കിലും രണ്ടു പേരും പ്രചോദനം പകരുന്ന നേതാക്കളാണെന്നായിരുന്നു മേയര്‍ പറഞ്ഞത്. രണ്ടു പേരും സ്വന്തം മേഖലകളില്‍ നേതൃപാടവത്തിന്റെ ഉത്തമോദാഹരണങ്ങളാണെന്നും മേയര്‍ പറഞ്ഞു. നഗരം നല്‍കുന്ന ബഹുമതി സ്വീകരിക്കുന്ന 77 ാമത്തെയും 78 ാമത്തെയും ആള്‍ക്കാരാണ് മക്‌വെരിയും ബ്രയനും. തോമസ് കിന്‍സലയും ലൂയിസ് ലെ ബ്രോക്കേയുമായിരുന്നു അവസാനമായി പുരസ്‌ക്കാരം സ്വീകരിച്ചവര്‍. ബില്‍ ക്ലിന്‍്‌റണ്‍, ഗബ്രിയേല്‍ ബയേണ്‍, ബോബ് ഗെല്‍ഡോഫ്, റോണി ഡിലെനി എന്നിവരും ബഹുമതിക്ക് നേരത്തേ അര്‍ഹരായിട്ടുള്ളവരാണ്. 1876 ല്‍ ഇസാക്ക് ബട്ടായിരുന്നു ആദ്യമായി നഗരത്തിന്റെ അംഗീകാരം ലഭിച്ചത്.

Scroll To Top