Saturday December 03, 2016
Latest Updates

രോഗികളുടെ ചികിത്സയെ തടസപ്പെടുത്തി 4900 എച്ച്എസ്ഇ ജീവനക്കാര്‍ ഒരൊറ്റ ദിവസം ജോലിയില്‍ നിന്നും വിട്ടുനിന്നു

രോഗികളുടെ ചികിത്സയെ തടസപ്പെടുത്തി 4900 എച്ച്എസ്ഇ ജീവനക്കാര്‍ ഒരൊറ്റ ദിവസം ജോലിയില്‍ നിന്നും വിട്ടുനിന്നു

ഡബ്ലിന്‍ :ആശുപത്രികളെ വെട്ടിലാക്കിക്കൊണ്ട് എച്ച്എസ്ഇ സ്റ്റാഫ് ലീവില്‍ പ്രവേശിക്കുന്നു.കഴിഞ്ഞ ഒരു ദിവസം മാത്രം 4900ത്തോളം സ്റ്റാഫുകളാണ് സിക്ക് ലീവിന്റെ പേരില്‍ പല ആശുപത്രികളില്‍ നിന്നായി ജോലിയില്‍ നിന്നും ഒഴിഞ്ഞു നിന്നത്. ഇത്തരത്തില്‍ ആശുപത്രി ജോലിക്കാര്‍ അവധിയില്‍ പ്രവേശിക്കുന്നത് പല രോഗികളുടെയും ചികിത്സ പോലും തടസപ്പെടുത്തുകയാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം ചെറിയ തോതിലുള്ള അസുഖങ്ങള്‍ മൂലമാണ് ബഹുഭൂരിപക്ഷം ജീവനക്കാരും അവധി എടുത്തത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ബജറ്റ് കട്ടുകളില്‍ ആരോഗ്യ മേഖലയില്‍ നടത്തിയ വെട്ടിച്ചുരുക്കലുകള്‍ക്ക് എതിരെയുള്ള പ്രതിഷേധമായി ആശുപത്രി സ്റ്റാഫുകളുടെ പ്രവര്‍ത്തിയെ നോക്കിക്കാണേണ്ടി വരും എന്നാണു തൊഴിലാളി യൂണിയനുകളുടെ വിലയിരുത്തല്‍

പല കാന്‍സര്‍ രോഗികളും സ്റ്റാഫുകളുടെ അഭാവം നിമിത്തം തങ്ങളുടെ ചികിത്സ നീട്ടിവച്ചിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. മറ്റു രോഗികളും ഇതേ പോലെ തന്നെ വിഷമതകള്‍ സഹിച്ചാണ് ആശുപത്രികളില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. സ്റ്റാഫുകളുടെ കുറവ് ഇവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഗസ്തില്‍ എച്ച്എസ്ഇ കണ്ടെത്തിയ സാമ്പത്തിക കണക്കുകള്‍ പ്രകാരം സെന്റ് ജെയിംസ് ആശുപത്രി 10.3മില്ല്യണ്‍ യൂറോയുടെയും ഗാല്‍വേ യൂനിവേഴ്‌സിറ്റി ആശുപത്രി 7.2മില്ലയണ്‍ യൂറോയുടെയും നഷ്ടം സംഭവിച്ചതായാണ് കാണിച്ചിരിക്കുന്നത്.
2013 ബാക്കിയുള്ള ദിവസങ്ങളില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി പല പദ്ധതികള്‍ക്കും രൂപം നല്‍കിയിരിക്കുകയാണ് ആശുപത്രികള്‍. അവധിയില്‍ പ്രവേശിക്കുന്ന സ്റ്റാഫുകള്‍ക്കു പകരമായി ഏജന്‍സി വര്‍ക്കര്‍മാരെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ബജറ്റില്‍ പറഞ്ഞിരിക്കുന്ന വെട്ടിച്ചുരുക്കലുകള്‍ ഫലത്തില്‍ പ്രാബല്യത്തില്‍ വരില്ലെന്ന് വേണം കരുതാന്‍ .ജോലി ചെയ്യാതെ ചെയ്യാതെ വിട്ടുനില്‍ക്കുന്നവര്‍ക്ക് പകരം സ്റ്റാഫിനെ ഏജന്‍സികള്‍ മുഖേനെ കണ്ടെത്താതെ പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലേയ്ക്ക് മിക്ക ആശുപത്രികളും മാറിക്കഴിഞ്ഞു.
ഇത്തരത്തില്‍ ജോലി ചെയ്യാതിരിക്കുന്നത് വര്‍ഷത്തില്‍ 250 മില്ല്യണ്‍ യൂറോയോളം നഷ്ടപ്പെടാന്‍ കാരണമാവും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനിയും രോഗികളെ കുഴപ്പിക്കാതെ ഇത്തരം ജോലി തടസങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ ആശുപത്രികളും മാനേജ്‌മെന്റും ശ്രമിക്കുക തന്നെ വേണം.

Scroll To Top