Monday December 05, 2016
Latest Updates

രൂപ വളര്‍ച്ചയിലേക്ക്

രൂപ വളര്‍ച്ചയിലേക്ക്

ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്. ഇതൊരു ശുഭപ്രതീക്ഷയായാണ് രാജ്യം നോക്കിക്കാണുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ രൂപയുടെ മുന്നേറ്റം സഹായിക്കും എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച്ച 63.38 രേഖപ്പെടുത്തിയിരുന്ന രൂപയുടെ വില 173 പൈസ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ഇന്ന് രൂപയുടെ വിനിമയ നിരക്ക് 61.65 ആയി ഉയര്‍ന്നു. ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.
ഇതിനിടയില്‍ നിഫ്റ്റി 160 പോയിന്റ് നേടി 6000 കടന്നതും സാമ്പത്തികരംഗത്തെ നേട്ടമായി. സെന്‍സെക്‌സ് 580 പോയിന്റ് മുന്നേറി 20,500 കടന്നിട്ടുമുണ്ട്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ സാമ്പത്തിക ഉത്തേജക നടപടികള്‍ തുടരുവാനുള്ള തീരുമാനമാണ് ഇന്ത്യന്‍ വിപണിയെ രക്ഷിച്ചിരിക്കുന്നത്. പ്രതിമാസം 8,500 കോടി ഡോളറിന്റെ കടപ്പത്രം വാങ്ങുന്നത് തുടരാനാണ് ഫെഡറല്‍ റിസര്‍വിന്റെ താരുമാനം.
അമേരിക്ക സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ജി20 ഉച്ചകോടിയില്‍ വച്ച് ഇത്തരം നടപടികള്‍ പെട്ടെന്ന് സ്വീകരിക്കരുതെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് പെട്ടെന്ന ഒരു പ്രതികൂല നടപടി സാമ്പത്തിക കാര്യത്തില്‍ കൈക്കൊള്ളില്ലെന്ന് അമേരിക്ക തീരുമാനിച്ചതായാണ് സൂചന.

Scroll To Top