Sunday December 04, 2016
Latest Updates

രൂപയ്ക്ക് സംഭവിച്ചത്…

രൂപയ്ക്ക് സംഭവിച്ചത്…

‘ഉപ്പുതൊട്ട് കര്‍പ്പൂരം വരെ’ എല്ലാ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. എന്നാല്‍ ഇതൊക്കെ വാങ്ങാനുള്ള രൂപയുടെ വില മാത്രം ദിനം പ്രതി താഴേക്കു പോകുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ രൂപയ്ക്ക് സംഭവിച്ചത് എന്താണ്.

65-68 നിരക്കില്‍ ഒരു ഡോളറിനു വില കൂടിയിരിക്കുന്ന അവസ്ഥ രൂപയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു. ഇനിയും ഈ പ്രതിസന്ധി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.

രൂപയുടെ വില പെട്ടെന്ന് താഴേക്ക് പോകാനുള്ള കാരണം ആഗോളതലത്തിലുള്ള എണ്ണയുടെ വിലകുതിപ്പാണ്. എങ്ങിനെയാണ് എണ്ണയ്ക്ക് ഇത്ര പെട്ടെന്ന് വില ഉയര്‍ന്നത്? സിറിയയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം തന്നെയാണ് പ്രധാന കാരണം. എണ്ണയുടെ വില ഉയര്‍ന്നതോടെ ആഗോള വിപണിയിലുള്ള ഒട്ടുമിക്ക ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചു.

ഇന്ത്യന്‍ രൂപയുടെ വില ഇടിവിനു കാരണം കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ദ്ധിക്കുകയും ചെയ്തതാണ്. സര്‍ക്കാരിന്റെ കൈവശമുള്ള ഡോളറിന്റെ നിരക്ക് ഇറക്കുമതിയിലൂടെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കയ്യില്‍ ഡോളര്‍ ഇല്ലാതിരിക്കുമ്പോള്‍ വിദേശങ്ങളില്‍ നിന്നും സാധനങ്ങള്‍ ഇവിടേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. സൂക്ഷിപ്പ് ഡോളറിന്റെ അളവില്‍ ഗണ്യമായ കുറവ് വരികയും ചെയും.

ഇതിനു പരിഹാരമായി സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കുക എന്നതാണ്. എന്നാല്‍ ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാവുകയുമില്ല.

ഈ അവസരത്തില്‍ ഭക്ഷ്യസുരക്ഷാ ബില്‍ പോലുള്ള ചിലവേറിയ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ സ്ഥിതി കൂടുതല്‍ വഷളാവുകയില്ലേ എന്നാ ആശങ്കയിലാണ് സാമ്പത്തിക വിദഗ്ദ്ധര്‍.

ഇനിയും രൂപയുടെ മൂല്യം താഴോട്ടു തന്നെ പോകും എന്ന അവസ്ഥയാണ് തുടരുന്നത്. ഇതില്‍ അല്‍പ്പമെങ്കിലും ഉയര്‍ച്ച ഉണ്ടായില്ലെങ്കില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുകയും സാമ്പത്തികം കമ്മിയായി തുടരുകയും ചെയ്തേക്കും.

Scroll To Top