Saturday December 10, 2016
Latest Updates

രൂപയുടെ മൂല്യത്തില്‍ വീണ്ടും റിക്കോര്‍ഡ്‌ ഇടിവ്‌ : ഒരു യൂറോയ്ക്കെതിരെ 85.03 രൂപ

രൂപയുടെ മൂല്യത്തില്‍ വീണ്ടും റിക്കോര്‍ഡ്‌ ഇടിവ്‌ : ഒരു യൂറോയ്ക്കെതിരെ 85.03 രൂപ

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റിക്കോര്‍ഡ്‌ ഇടിവ്‌. ഒരു യൂറോയ് ക്കെതിരെ 85.03 എന്ന നിലയിലായി രൂപയുടെ ഇന്നത്തെ വില

രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും സാരമായി ബാധിക്കുന്നുണ്ട്. സെന്‍സെക്‌സ് 300 പോയിന്റും നിഫ്റ്റി 62 പോയിന്റും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 325.64 താഴോട്ട് പോയി 17,981.88ലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നത് രൂപയുടെ മൂല്യം തകരാന്‍ കാരണമാണ്. പത്തുവര്‍ഷത്തിനിടെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. രൂപയുടെ നില ഇത്രയൊക്കെ ഇടിയുമ്പോഴും സര്‍ക്കാറും റിസര്‍വ് ബാങ്കും ചെയ്യുന്ന നടപടികളൊന്നും മതിയാവുന്നില്ല എന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്.

ഇറക്കുമതി സാധനങ്ങള്‍ക്ക് വിലകൂടാനും ജീവിതച്ചെലവേറാനും ഈ മൂല്യത്തകര്‍ച്ച കാരണമാകും.

രൂപയുടെ വീഴ്ച യൂറോപ്പിലെ മലയാളികളെ സംബധിച്ചിടത്തോളം ഓണം ബമ്പര്‍ ആണ്. അതായത് ഈ ഓണക്കാലത്ത് നാട്ടിലേയ്ക്ക് പണമോഴുകും എന്ന് സാരം. യൂറോ ചരിത്രത്തിലാദ്യമാണ് ഇത്രവലിയ നേട്ടത്തില്‍ എത്തുന്നത്.

നാട്ടിലേയ്ക്ക് പണം അയയ്ക്കുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ് . ഡോളറിനും യൂറോയ്ക്കും എതിരെയും ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യച്യുതിയാണ് രൂപ നേരിടുന്നത്.

ഇന്ന് ഒരു ഡോളര്‍ വാങ്ങാന്‍ 63.35 രൂപ നല്കണം. പൌണ്ടിന്റെ മൂല്യം 99.28 ആയി ഉയര്‍ന്നു. ഇടപാടു നടക്കുന്നതില്‍ അല്പ്പം കുറവുണ്ടെങ്കിലും കാര്യങ്ങള്‍ ഇന്ത്യയ്ക്ക് ഒട്ടും അനുകൂലമല്ല.

രൂപ എക്കാലത്തെയും കനത്ത മൂല്യത്തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ പ്രവാസികള്‍ സന്തോഷത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മരവിച്ചു നില്ക്കുകയാണ്.

രൂപയുടെ മൂല്യം തിരിച്ചു പിടിക്കാന്‍ റിസര്‍വ് ബാങ്ക് പല പലിശ നടപടികളും സ്വീകരിച്ചെങ്കിലും എല്ലാം തൊലിപ്പുറത്തെ ചികിത്സയായിമാറി. ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്കുള്ള കറന്‍സി വിനിമയവും വര്‍ധിച്ചിട്ടുണ്ട്.

യുഎഇ, മറ്റ് അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കച്ചവടം മെച്ചപ്പെട്ടതിന്റെ സന്തോഷത്തിലാണ് കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍. ഏതാനും മാസമായി രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുകയാണ്. ഇടയ്ക്ക് അല്‍പ സ്വല്പം മെച്ചപ്പെടുന്നുണ്ട് എങ്കിലും സുരക്ഷിതമായ നിലയിലെത്തിയിരുന്നില്ല.

മെയ് മാസം മുതല്‍ വന്‍ ഇടിവാണ് രൂപ നേരിടുന്നത്. ആഭ്യന്തര സാമ്പത്തിക അരക്ഷിതാവസ്ഥയും ആഗോള തലത്തില്‍ ഡോളറിന്റെയും പൗണ്ടിന്റെയും ആവശ്യകത വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

Scroll To Top