Saturday December 10, 2016
Latest Updates

രൂപയുടെ മൂല്യത്തില്‍ ഇടിവ്; പ്രവാസികള്‍ കടം വാങ്ങിയും പണം അയയ്ക്കുന്നു

രൂപയുടെ മൂല്യത്തില്‍ ഇടിവ്; പ്രവാസികള്‍ കടം വാങ്ങിയും പണം അയയ്ക്കുന്നു

രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ് സംഭവിച്ചതോടെ പ്രവാസികള്‍ രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ നിരക്കില്‍ വന്‍ വര്‍ദ്ധന. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് അഞ്ചു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയതോടെയാണ് വന്‍ തോതില്‍ പ്രവാസികള്‍ പണം അയയ്ക്കാന്‍ തുടങ്ങിയത്. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാണെങ്കിലും പ്രവാസികളെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയാണ്.

കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡ് മുഖേനയുമെല്ലാം പ്രവാസികള്‍ നാട്ടിലേക്ക് പണം അയയ്ക്കുന്നുണ്ട്. പ്രധാനമായും ഗള്‍ഫ് പ്രവാസികളാണ് രാജ്യത്തേക്ക് കൂടുതല്‍ പണം അയയ്ക്കുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്തേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെന്ന് എക്‌സ്‌ചെയ്ഞ്ചുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാസത്തിന്റെ തുടക്കമായതും പണം അയയ്ക്കുന്നതില്‍ വര്‍ദ്ധനയുണ്ടാകാന്‍ കാരണമാണ്.

Scroll To Top