Friday December 09, 2016
Latest Updates

രാഹുല്‍ ഗാന്ധി ദളിത് വീടുകളില്‍ പോകുന്നത് ഹണിമൂണിനെന്ന് ബാബ രാംദേവ്; പ്രസ്താവനയ്‌ക്കെതിരെ കേസെടുത്തു

രാഹുല്‍ ഗാന്ധി ദളിത് വീടുകളില്‍ പോകുന്നത് ഹണിമൂണിനെന്ന് ബാബ രാംദേവ്; പ്രസ്താവനയ്‌ക്കെതിരെ കേസെടുത്തു

ലക്‌നൗ; ദളിത് കുടുംബങ്ങളെയും രാഹുല്‍ ഗാന്ധിയും ആക്ഷേപിച്ചുകൊണ്ട് ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. രാഹുല്‍ ഗാന്ധി ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നത് ഹണിമൂണിനും വിനോദത്തിനും വേണ്ടിയാണെന്ന പ്രസ്താവനയാണ് ബാബ രാംദേവ് നടത്തിയത്. കഴിഞ്ഞ ദിവസം ലഖ്‌നൌവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാംദേവ് വിവാദ പ്രസ്താവന നടത്തിയത്. അതേസമയം രാംദേവിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു.

ദളിത് കുടുംബങ്ങളെ അവഹേളിക്കുന്ന പ്രസ്താവന പിന്‍വലിച്ച് രാംദേവ് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ദിഗ് വിജയ് സിങ് പ്രതികരിച്ചത്. ഈ വിഷയത്തില്‍ ബിജെപി പ്രതികരിക്കണമെന്നും ദിഗ് വിജയ് സിങ് ആവശ്യപെട്ടു. അതിനിടെ ദളിതരെ അപമാനിച്ച പ്രസ്താവനക്കെതിരെ ദലിത് നേതാക്കള്‍ ദേശീയ പട്ടിക ജാതി കമ്മീഷനിലും വനിതാ കമ്മീഷനിലും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രാംദേവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

വിവാദ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം; ‘വിദേശ വനിതയെ വിവാഹം ചെയ്താല്‍ പ്രധാന മന്ത്രിയാകാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധിയോട് സോണിയ പറഞ്ഞു. ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്യാന്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ല. പ്രധാന മന്ത്രിയാക്കിയ ശേഷം രാഹുലിനെ വിദേശ യുവതിയെകൊണ്ട് വിവാഹം കഴിപ്പിക്കാനാണ് സോണിയയുടെ തീരുമാനം. രാഹുല്‍ ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നത് ഹണിമൂണിനും വിനോദത്തിനുമാണ്.

Scroll To Top