Thursday December 08, 2016
Latest Updates

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സോണിയ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് രാഹുല്‍ നേതൃനിരയിലേക്ക് വരുന്നുവെന്ന അഭ്യൂഹം ശക്തമായത്. കോണ്‍ഗ്രസ് നേതൃത്വം മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കാന്‍ തയ്യാറായിട്ടുമില്ല. സോണിയയും രാഹുലും ആദരിക്കപ്പെടുന്ന നേതാക്കളാണെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ മറുപടി നല്‍കിയത്.

രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. ഉപാധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ തന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. കോണ്‍ഗ്രസില്‍ രണ്ട് മാസത്തിനകം സംഘടന തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ഇതിന്റെ ഭാഗമായി വരുന്ന സെപ്റ്റംബറിനുള്ളില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതുണ്ട്.

നേരത്തെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ട് വരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Scroll To Top