Friday December 02, 2016
Latest Updates

രാഹുല്‍ ഗാന്ധിയുടേത് തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടേത് തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും യൂത്ത് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളാണ് നടപ്പിലാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. രാഹുലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നേരിട്ടത് ഏറ്റവും വലിയ മണ്ടത്തരമായെന്നും യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം നെയ്യാറില്‍ സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പഠന ക്യാമ്പിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസിനെയും കെ എസ് യുവിനെയും പരീക്ഷണവസ്തുവാക്കി മാറ്റിയെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.

രാഹുല്‍ ഗാന്ധിയുടെ പരീക്ഷണങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെയും കെ എസ് യുവിനെയും ജനങ്ങളില്‍ നിന്ന് അകറ്റിയെന്നും ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷാണ് രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനത്തിന് തുടക്കം കുറിച്ചത്.

Scroll To Top