Friday December 09, 2016
Latest Updates

രാഹുല്‍ ഗാന്ധിയുടെത് ജോക്കര്‍ കളി; രാഹുലിനെ പാര്‍ട്ടി പുറത്താക്കണം: ടിഎച്ച് മുസ്തഫ

രാഹുല്‍ ഗാന്ധിയുടെത് ജോക്കര്‍ കളി; രാഹുലിനെ പാര്‍ട്ടി പുറത്താക്കണം: ടിഎച്ച് മുസ്തഫ

കൊച്ചി: ലോകസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദി രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎച്ച് മുസ്തഫ. രാഹുല്‍ ഗാന്ധി സ്വയം സ്ഥാനം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും ടിഎച്ച് മുസ്തഫ ആവശ്യപ്പെട്ട്.

രാഹുല്‍ ഗാന്ധി ജോക്കര്‍ കളിയാണ് കളിച്ചതെന്നും അത് മനസിലാക്കിയാണ് ജനങ്ങള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയതെന്നും മുസ്തഫ പറഞ്ഞു. പ്രധ്യാനമന്ത്രി സ്ഥാനം കുട്ടിക്കളിയല്ലെന്ന് രാഹുല്‍ ഗാന്ധി മനസിലാക്കിയില്ല. എന്നാല്‍ ജനങ്ങള്‍ ഇത് മനസിലാക്കി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയെന്നും മുസ്തഫ കുറ്റപ്പെടുത്തി.

പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരണമെന്ന് ടിഎച്ച് മുസ്തഫ ആവശ്യപ്പെട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒരു സംഘം സ്തുതിപാഠകരുടെ കൂട്ടമായി മാറിയെന്നും എകെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ അക്കൂട്ടത്തിലാണെന്നും മുസ്തഫ കുറ്റപ്പെടുത്തി. നേരത്തെ  ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മിലിന്ദ് ദിയോറ ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു

Scroll To Top