Monday December 05, 2016
Latest Updates

രാഹുല്‍ ഗാന്ധിയും അവസാനം ആം ആദ്മിയില്‍ ചേര്‍ന്നോ ?

രാഹുല്‍ ഗാന്ധിയും അവസാനം ആം ആദ്മിയില്‍ ചേര്‍ന്നോ ?

ന്യൂ ഡല്‍ഹി :ബിജെപിയുടെ പ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ആം ആദ്മി പാര്‍ട്ടിയില്‍ അംഗങ്ങളായി. ഇതുകേട്ട് ആരും ഞെട്ടണ്ട. കാരണം വ്യാജന്മാരാണ് മോഡിയുടേയും രാഹുലിന്റേയും പേരില്‍ എ.എ.പിയില്‍ അംഗത്വമെടുത്തത്.

ഇവരെകൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും 90കാരന്‍ അടല്‍ ബിഹാരി വാജ്‌പേയിയും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയും  ആം ആദ്മിയില്‍ ഇപ്പോള്‍ അംഗങ്ങളാണ്.

രണ്ടോ അതില്‍ കൂടുതലോ തവണയാണ് നരേന്ദ്ര മോഡിയുടെ പേരില്‍ അംഗത്വം വിതരണം ചെയ്തിരിക്കുന്നത്. മോഡിയുടെ പേരില്‍ അംഗത്വമെടുക്കാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ച രണ്ട് പേര്‍ക്കും ആം ആദ്മിയുടെ അംഗത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
ഒരു കോടി അംഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ 12 ദിവസം കൊണ്ട് 50 ലക്ഷം അനുയായികളെയാണ് പാര്‍ട്ടിക്ക് ലഭിച്ചതെന്ന് എ.എ.പി വ്യക്തമാക്കിയിരുന്നു. ജനുവരി 30 ഓടെ ഒരു കോടി അംഗങ്ങളാക്കാനുള്ള നെട്ടോട്ടത്തിലാണ് ആം ആദ്മി പാര്‍ട്ടി.

Scroll To Top