Saturday December 10, 2016
Latest Updates

രാഹുല്‍ ഗാന്ധിക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് ദിഗ്വിജയ് സിംഗ്

രാഹുല്‍ ഗാന്ധിക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് ദിഗ്വിജയ് സിംഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. നിര്‍ണ്ണായക വിഷയങ്ങളില്‍ രാഹുല്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. പ്രമുഖ ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദിഗ്വിജയ് സിംഗ് രാഹുലിനെതിരെ ആഞ്ഞടിച്ചത്.

രാഹുലിന് യുവാക്കളെ സംഘടിപ്പിക്കാനേ കഴിയുന്നില്ല. പ്രതിഛായ മെച്ചപ്പെടുത്താന്‍ ഇടപെടേണ്ട പല ജനകീയ വിഷയങ്ങളിലും രാഹുല്‍ മൗനം അവലംഭിക്കുകയാണെന്നും ദിഗ്വിജയ് സിംഗ് കുറ്റപ്പെടുത്തി. 60 വയസു കഴിഞ്ഞ മോഡിക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നു. എന്നാല്‍ 44 കാരനായ രാഹുല്‍ ഗാന്ധിക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിവില്ലെന്നും ദിഗ്വിജയ് സിംഗ് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം രാഹുല്‍ ഗാന്ധിക്കെതിരെ സ്വന്തം ടീമില്‍ നിന്ന് തന്നെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളും രാഹുലിനെതിരെ പരസ്യമായി രംഗത്ത് വരാന്‍ തുടങ്ങിയത്.

Scroll To Top