Monday December 05, 2016
Latest Updates

രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ സീരിയല്‍ താരം സ്മൃതി ഇറാനി; സോണിയക്കെതിരെ ഉമ ഭാരതി; താരപരിവേഷമുള്ള പെണ്‍പടയുമായി ബിജെപി

രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ സീരിയല്‍ താരം സ്മൃതി ഇറാനി; സോണിയക്കെതിരെ ഉമ ഭാരതി; താരപരിവേഷമുള്ള പെണ്‍പടയുമായി ബിജെപി

ലക്‌നോ :രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സ്മൃതി ഇറാനിയെ പരീക്ഷിക്കുന്നു. മുന്‍ സീരിയല്‍ താരവും ബിജെപിയുടെ ഉപാധ്യക്ഷയുമാനി സ്മൃതി. അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ശക്തയായ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്മൃതി ഇറാനിയെ തന്നെ രംഗത്ത് ഇറക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പ്രബലരെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചത്. മോഡിക്കെതിരെ മധുസൂദനന്‍ മിസ്ത്രിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.

സാധാരണ പ്രധാന പാര്‍ട്ടികളുടെ പ്രബലരായ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിജയസാധ്യതയില്ലാത്ത ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന പതിവ് ഇത്തവണ മാറുന്നതിന്റെ സൂചനയാണിത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ഇത്തരത്തില്‍ എല്ലാ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും ഇരു പാര്‍ട്ടികളും പ്രമുഖരെ തന്നെ രംഗത്ത് ഇറക്കിയിരിക്കുകയാണ്. അമേഠിയില്‍ എഎപി സ്ഥാനാര്‍ത്ഥി കുമാര്‍ ബിശ്വാസാനു രാഹുല്‍ ഗാന്ധിയെ എതിരിടുന്ന മറ്റൊരു പ്രമുഖന്‍. സ്മൃതി ഇറാനി കൂടി രംഗത്ത് വരുന്നതോടെ മത്സരം കടുക്കുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്. സോണിയ ഗാന്ധിക്കെതിരെ ബിജെപിയുടെ ശക്തയായ വനിതാ നേതാവ് ഉമ ഭാരതിയെ രംഗത്ത് ഇറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്

Scroll To Top