Sunday December 04, 2016
Latest Updates

രാഹുല്‍ഗാന്ധി ഉടന്‍ തിരിച്ചെത്തുമെന്ന് സോണിയ 

രാഹുല്‍ഗാന്ധി ഉടന്‍ തിരിച്ചെത്തുമെന്ന് സോണിയ 

അമേഠി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉടന്‍ തിരിച്ചെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി. രാഹുല്‍ തിരിച്ചുവന്നാലുടന്‍ ഇവിടേക്കു തിരിച്ചുവരുമെന്നും രാഹുലിന്റെ ലോക്‌സഭാ മണ്ഡലമായ അമേഠിയിലെ സന്ദര്‍ശനത്തിനിടെ സോണിയാഗാന്ധി പറഞ്ഞു. എന്നാല്‍ എന്ന് അദ്ദേഹം മടങ്ങിയെത്തുമെന്ന ചോദ്യത്തിന് സോണിയ മറുപടി നല്‍കിയില്ല.

തീവണ്ടിയപകടത്തില്‍ മരിച്ച കര്‍ഷകനേതാവ് മുഹമ്മദ് അയൂബിന്റെ പൂരേ ദേവ്ബധി ഗ്രാമത്തിലെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് അവര്‍ യു.പി.യിലെത്തിയത്. 

ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് രാഹുല്‍ അവധിയില്‍ പ്രവേശിച്ചത്. പിന്നാലെ അവധി നീട്ടുകയും ചെയ്തിരുന്നു. രാഹുല്‍ അവധിയെടുത്തതിനെതിരെ കോണ്‍ഗ്രസിനകത്തുനിന്നുതന്നെ വന്‍ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്

Scroll To Top