Friday December 09, 2016
Latest Updates

രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് താലിബാന്‍ ഭീഷണി

രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് താലിബാന്‍ ഭീഷണി

ഇസ്ലാമാദ്: പാകിസ്ഥാനിലെ രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് താലിബാന്‍ ഭീഷണി. പ്രധാനമന്ത്രിയുടെ ഉള്‍പ്പടെയുള്ള ഉന്നത രാഷ്ട്രീയക്കാരുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും മക്കളെ കൊല്ലുമെന്നാണ് ഭീഷണി. പെഷവാറിലെ സൈനിക സ്‌കൂള്‍ ആക്രമിച്ച് സൈനികരുടെ മക്കളെ കൂട്ടക്കുരുതി ചെയ്തതിന് പിന്നാലെയാണ് താലിബാന്റെ ഭീഷണി. സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് പെഷവാറില്‍ കുരുന്നുകളെ കൂട്ടക്കൊല ചെയ്തത്.

സമാനമായ ആക്രമണങ്ങള്‍ നടത്തുമെന്നാണ് ഭീഷണി. തെഹ്‌റിക്ക് ഇ താലിബാന്‍ മുഹമ്മദ് ഖരാസനിയാണ് പാക്ക് അധികൃതര്‍ക്ക് ഭീഷണി സന്ദേശം അയച്ചത്. താലിബാനെ ഇനി ദ്രോഹിക്കരുത്. ദ്രോഹിച്ചാല്‍ പകരംവീട്ടും. നിങ്ങളുടെ വീടുകള്‍ ശവപ്പറമ്പുകളാകുമെന്നും കത്തില്‍ പറയുന്നു. കത്തിന്റെ ആധികാരികത പാക്ക് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.

പെഷവാറില്‍ കുരുന്നുകളെ കൂട്ടക്കൊല ചെയ്തതില്‍ പശ്ചാത്താപമില്ല. പാക്കിസ്ഥാന്‍ താലിബാനോട് ചെയ്ത ക്രൂരതയുമായി താരതമ്യം ചെയ്താല്‍ പെഷവാറിലെ ആക്രമണം ഒന്നുമല്ലെന്നും താലിബാന്‍ പറഞ്ഞു. പാക് താലിബാന്‍ നേതാവ് മുല്ല ഫസലുള്ളയുടെ ആവശ്യപ്രകാരമാണ് കത്തെഴുതുന്നതെന്ന് താലിബാന്‍ വ്യക്തമാക്കി. ജയിലിലുള്ള ഭീകരരെ കൊല്ലുന്നത് അപലപനീയമാണ്. അവരെ മോചിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Scroll To Top