Sunday December 04, 2016
Latest Updates

രാഷ്ട്രപതി പ്രണബ് മുഖര്‍ജി വോട്ട് ചെയ്യില്ല; തീരുമാനം നിക്ഷ്പക്ഷത പാലിക്കാന്‍

രാഷ്ട്രപതി പ്രണബ് മുഖര്‍ജി വോട്ട് ചെയ്യില്ല; തീരുമാനം നിക്ഷ്പക്ഷത പാലിക്കാന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇത്തവണ വോട്ട് ചെയ്യില്ല. രാജ്യത്തെ പ്രഥമ പൌരന്‍ എന്ന നിലയില്‍ നിക്ഷ്പക്ഷത പാലിക്കാന്‍ സാധാരണ രാഷ്ട്രപതിമാര്‍ വോട്ട് ചെയ്യാറില്ല. എന്നാല്‍ മലയാളിയായ കെആര്‍ നാരായണനാണ് ഈ പതിവ് ആദ്യമായി തെറ്റിച്ചത്. അദ്ദേഹം രാഷ്ട്രപതി ആയിരുന്നപ്പോള്‍ ന്യൂഡല്‍ഹിയില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ മുന്‍ഗാമികളുടെ മാതൃക പിന്തുടര്‍ന്ന് വോട്ട് ചെയ്യേണ്ടതില്ലെന്ന് പ്രണബ് മുഖര്‍ജി തീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പ്രണബ് മുഖര്‍ജി നിരവധി വര്‍ഷങ്ങള്‍ കേന്ദ്രമന്ത്രിയായിരുന്നു. അദ്ദേഹം രാഷ്ട്രപതിയായി ചുമതല യേറ്റതിന് ശേഷം ആദ്യമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പാണിത്. സൗത്ത് കൊല്‍ക്കത്തയിലെ 160 റാഷ്‌ബെഹാരിയിലെ ബൂത്തിലാണ് അദ്ദേഹത്തിന്റെ വോട്ട്. മെയ് 12 നാണ് ഇവിടെ പോളിംഗ്. ആദ്യം തപാല്‍ വോട്ട് ചെയ്യാന്‍ പ്രണബ് മുഖര്‍ജി തീരുമാനിച്ചിരുന്നെങ്കിലും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായ ശേഷം അവസാന നിമിഷം പിന്മാറുകയായിരുന്നു.

രാഷ്ട്രപതി വോട്ട് ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന്റെപ്രസ് സെക്രട്ടറി വേണു രാജാമണിയാണ് മാധ്യമങ്ങളെ അറിയിച്ചത്. സൗത്ത് കൊല്‍ക്കത്തയില്‍ മാലാ റോയി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നന്ദിനി മുഖര്‍ജി സിപിഎമ്മിന് വേണ്ടി ജനവിധി തേടുമ്പോള്‍ സംസ്ഥാന പ്രസിഡന്റ് തഥാഗത റോയിയാണ് ബിജെപി സ്ഥാനാര്‍ഥി. തൃണമുല്‍ സ്ഥാനാര്‍ത്ഥിയായി സ്റ്റിംഗ് എംപി സുബാത്ര ബക്ഷിയും മത്സരിക്കുന്നു.

Scroll To Top