Saturday December 03, 2016
Latest Updates

രാത്രി ഉറങ്ങിയില്ലെങ്കിലും രാവിലെ കൂടുതല്‍ നേരം ഉറങ്ങിയാലും അത് ഹൃദയാരോഗ്യത്തെ ബാധിക്കും

രാത്രി ഉറങ്ങിയില്ലെങ്കിലും രാവിലെ കൂടുതല്‍ നേരം ഉറങ്ങിയാലും അത് ഹൃദയാരോഗ്യത്തെ ബാധിക്കും

രാത്രി ഉറങ്ങിയില്ലെങ്കില്‍ എന്താ കുഴപ്പമെന്ന് ചോദിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ വാര്‍ത്ത. രാത്രി ശരിയായി ഉറങ്ങിയില്ലെങ്കില്‍ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. രാത്രിയില്‍ കൂടുതല്‍ നേരം ഉണര്‍ന്നിരിക്കുന്നവര്‍ക്കും രാവിലെ ഏറെ നേരം കിടന്നുറങ്ങുന്നവരുടെ ഹൃദയങ്ങള്‍ക്കാണ് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്. ചുരുക്കം പറഞ്ഞാല്‍ ജീവിതത്തില്‍ ചില ക്രമീകരണങ്ങളൊക്കെ വരുത്തിയാല്‍ കൂടുതല്‍ക്കാലം ആരോഗ്യത്തോടെ ജീവിക്കാം.

സോഷ്യല്‍ മീഡിയയുടെ ഉപയോഗം, ലെയ്റ്റ് നൈറ്റ് പാര്‍ട്ടികള്‍, നൈറ്റ് ഔട്ട്‌സ്, സിനിമകള്‍ തുടങ്ങി ചെറുപ്പക്കാരുടെ ഉറക്കം കവരുന്ന വിഷയങ്ങള്‍ ധാരാളമുണ്ട്. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ കാര്യം പറയുകയും വേണ്ട. കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നൈറ്റ് ഷിഫ്റ്റാണെങ്കില്‍ ഒരു മിനിറ്റ് പോലും ഉറങ്ങാന്‍ സാധിക്കില്ല.

സാധാരണയായി രാത്രി കാലങ്ങളില്‍ ഹ്യദയ സമ്മര്‍ദ്ദം ഉയര്‍ന്നനിലയിലാണ് , കൃത്യതയില്ലത്ത ഉറക്കം രാത്രകാലങ്ങില്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ അപകടമായ വിധത്തില്‍ ഉയര്‍ത്താനും, താഴ്ത്താനും ഇടയാക്കും. ഇത്തരത്തിലുളള അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം നിങ്ങളുടെ ഹ്യദയത്തെ അപകടത്തിലാക്കിയേക്കാം. സാധാരണ രക്തസമ്മര്‍ദ്ദമായ 115/64 എന്നത്105/57 എന്ന വിധത്തില്‍ താഴാനും 115/64 എന്നതിലേക്ക് ഉയരാനും സാധ്യതയുണ്ട്, ഇത് ഹ്യദയാരോഗ്യം നശിപ്പിക്കും.

ഉറക്കം കുറയുന്നതും കൂടുന്നതും ഒരുപോലെ അപകടമാണ്. ആരോഗ്യമുളള മനുഷ്യന്‍ രാത്രികാലങ്ങളില്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നത്. 19-36 വരെ പ്രായമായവരില്‍ മാസങ്ങളോളം നീണ്ടുനിന്ന നിരീക്ഷണത്തില്‍ നിന്നാണ് ക്രമരഹിതമായ ഉറക്കവും രക്തസമ്മര്‍ദ്ദവും ഹ്യദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തല്‍. സാന്‍ഡിഗോയില്‍ നടന്ന അമേരിക്കന്‍ ഡോക്ടര്‍മാരുടെ 64ാം വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍.

Scroll To Top