Wednesday December 07, 2016
Latest Updates

രാജ്യവ്യാപകമായി അയര്‍ലണ്ടില്‍ ഫുഡ് ബാങ്കുകള്‍ തുടങ്ങാന്‍ ആലോചന; ഇനി ആരും വിശന്നിരിക്കേണ്ടിവരില്ല

രാജ്യവ്യാപകമായി അയര്‍ലണ്ടില്‍ ഫുഡ് ബാങ്കുകള്‍ തുടങ്ങാന്‍ ആലോചന; ഇനി ആരും വിശന്നിരിക്കേണ്ടിവരില്ല

ഡബ്ലിന്‍ : രാജ്യത്തെ ദാരിദ്ര്യം അകറ്റാന്‍ വന്‍കിട നഗരങ്ങളില്‍ ഫുഡ് ബാങ്കുകള്‍ തുടങ്ങുന്നതിനെ കുറിച്ച അയര്‍ലന്റ് ആലോചിക്കുന്നു. ഇതിന്റെ തുടക്കമായി കോര്‍ക്കിലെ ലിറ്റില്‍ ഐലണ്ടില്‍ ക്രമീകരിക്കുന്ന സെന്ററിലൂടെ ജൂണ്‍ മുതല്‍ ആഹാരവസ്തുക്കള്‍ ശേഖരിക്കാനും അവ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ വിതരണം ചെയ്യാനുമാണ് ആലോചന.ഡബ്ലിനിലും ,ഗാല്‍വേയിലുമടക്കം രാജ്യത്തെല്ലായിടത്തും ഈ വര്‍ഷം അവസാനത്തോടെ പദ്ധതി വ്യാപിപ്പിക്കും.

അയര്‍ലന്റില്‍ ഭക്ഷ്യദാരിദ്ര്യം നേരിടുന്ന 600,000 പേര്‍ക്ക് തുണയാകുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി കൊണ്ടുവരുന്നത്. ദാരിദ്ര്യം മൂലം അയര്‍ലന്റിലെ അഞ്ചിലൊന്ന് വിദ്യാര്‍ത്ഥികള്‍ വീതം പ്രഭാതഭക്ഷണം കഴിക്കാതെയാണ് സ്‌കൂളില്‍ പോകുന്നതെന്നാണ് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിച്ചിരുന്നത്.

പദ്ധതി ഏതാനും വര്‍ഷത്തേക്ക് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന പ്രൊജക്ട് മാനേജര്‍ കരണ്‍ ഹോര്‍ഗന്‍ പറഞ്ഞു. മൊത്തക്കച്ചവടക്കാര്‍ ചില്ലറ കച്ചവടക്കാര്‍ എന്നിവരില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ച ശേഷം അത് ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനുള്ള 60,000 യൂറോ ആദ്യഘട്ട സംഭാവനയായി നല്‍കാമെന്ന് ടെസ്‌കോ അറിയിച്ചിട്ടുണ്ട്.

Scroll To Top