Sunday December 04, 2016
Latest Updates

രാജ്യമൊട്ടാകെ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

രാജ്യമൊട്ടാകെ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

ഡബ്ലിന്‍: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറുകളിലായി 50എംഎം മഴ പലയിടങ്ങളിലും ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
മണ്‍സ്റ്ററിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും ലെയിന്‍സ്റ്ററിലും അള്‍സ്റ്ററിന്റെ കിഴക്കന്‍ ഭാഗങ്ങളിലുമാണ് യെല്ലോ ലവല്‍ മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്.
25എംഎം മുതല്‍ 40എംഎം വരെ മഴ സാധാരണ പ്രദേശങ്ങളില്‍ ലഭിക്കുമ്പോള്‍ പര്‍വ്വത പ്രദേശങ്ങളില്‍ അത് 50എംഎം ലഭിക്കും. മഴ ചില പ്രദേശങ്ങളിലെങ്കിലും ചെറിയ തോതിലുള്ള വെള്ളപ്പൊക്കത്തിനു കാരണമായേക്കാം.
തെക്കന്‍ തീരദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തീരദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
എല്ലാ തീരദേശങ്ങളിലും ഐറിഷ് കടലിലും തെക്കുകിഴക്കന്‍കാറ്റ് ശക്തമായ രീതിയില്‍ അടിക്കാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് യെല്ലോ ലവല്‍ മുന്നറിയിപ്പില്‍ അറിയിച്ചു . ജനങ്ങള്‍ മുന്‍കരുതല്‍ അറിയിപ്പ് നല്‍കുന്നതിനായി മെറ്റ് ഐറീന്‍ ഉപയോഗിക്കുന്ന ഏറ്റവും കുറഞ്ഞ തോതിലുള്ള ലവലാണ് യെല്ലോ.
തെക്കന്‍ പ്രദേശങ്ങളില്‍ തുടക്കത്തില്‍ മഴ ശക്തമായി കാണപ്പെടും, പിന്നീട് ഇവിടെ നിന്നും കിഴക്കന്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുക. താപനില 14മുതല്‍ 17 ഡിഗ്രി വരെയായി തുടരും.
റോഡുകളില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും എഎ റോഡ് വാച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എം50ല്‍ വെള്ളക്കെട്ടുകള്‍ ഉണ്ടായേക്കാമെന്ന് മുന്നേ തന്നെ മെറ്റ് ഐറീന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജംഗ്ഷന്‍ 11 താലായിലും ജംഗ്ഷന്‍ 9 റെഡ്കൗവിലും മഴയുടെ ശക്തി കുറഞ്ഞ രീതിയിലായിരിക്കും.
വടക്കന്‍ ഭാഗങ്ങളിലും റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുമെന്നതിനാല്‍ വേഗത കുറച്ച് സഞ്ചരിക്കാനും മങ്ങിയ ഹെഡ്‌ലൈറ്റ് ഉപയോഗിക്കാനും അകലം പാലിച്ച് വാഹനം ഓടിക്കാനും ട്രാഫിക് വാച്ച് എന്‍ഐ െ്രെഡവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്

Scroll To Top