Tuesday December 06, 2016
Latest Updates

രാജ്യത്ത് മോഡി തരംഗം; ആം ആദ്മി പാര്‍ട്ടി തകര്‍ന്നടിഞ്ഞു

രാജ്യത്ത് മോഡി തരംഗം; ആം ആദ്മി പാര്‍ട്ടി തകര്‍ന്നടിഞ്ഞു

വോട്ടെണ്ണല്‍ അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ രാജ്യം ഭരിക്കുമെന്ന് ഉറപ്പായി. നരേന്ദ്ര മോഡി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും അദ്ദേഹം വന്‍ വിജയം നേടി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ് ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്നില്‍ നില്ക്കുന്നു. ദേശീയ തലത്തില്‍ ജയലളിഹയുടെ എഐഎഡിഎംകെ മൂന്നാമത്തെ വലിയ കക്ഷിയാകും. 43 സീറ്റിലാണ് എഐഎഡിഎംകെ ലീഡ് ചെയ്യുന്നത്. പശ്ചിമ ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. ആം ആദ്മി പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ആം ആദ്മി പാര്‍ട്ടിക്ക് 4 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യാന്‍ സാധിക്കുന്നത്.

ദേശീയ തലത്തില്‍ കക്ഷിനില

ബി.ജെ.പി    272
കോണ്‍ഗ്രസ്    62
തൃണമൂല്‍     31
എഐഎഡിഎംകെ    34
ബി.ജെ.ഡി    2
ടി.ഡി.പി    12
ടി.ആര്‍.എസ്    11
ആര്‍.ജെ.ഡി    5
ശിവസേന    15
വൈഎസ്ആര്‍ കോണ്‍ഗ്രസ് 10
എസ്.പി    8
എന്‍.സി.പി.    5
സി.പി.എം    7
എ.എ.പി    4

Scroll To Top