Wednesday December 07, 2016
Latest Updates

രാജ്യത്തിന്റെ കടം യൂറോപ്യന്‍ യൂണിയന് തിരിച്ചടയ്ക്കുക തന്നെ ചെയ്യുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി

രാജ്യത്തിന്റെ കടം യൂറോപ്യന്‍ യൂണിയന് തിരിച്ചടയ്ക്കുക തന്നെ ചെയ്യുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി

ഏ­തന്‍­സ് : രാ­ജ്യ­ത്തി­ന്റെ ക­ടം വീ­ട്ടു­ക ത­ന്നെ ചെ­യ്യു­മെ­ന്നും ബാ­ദ്ധ്യ­ത ഇ­ള­വു ചെ­യ്യാന്‍ ക­ഴി­യു­മോ എ­ന്ന് ക­ട­ക്കാ­രു­മാ­യി ചര്‍­ച്ച­യ്­ക്ക് ശ്ര­മി­ക്കു­മെ­ന്നും ഗ്രീ­ക്ക് പ്ര­ധാ­ന­മ­ന്ത്രി അ­ല­ക്­സി­സ് സി­പ്രാ­സ് പ­റ­ഞ്ഞു.
അ­ധി­കാ­ര­മേ­റ്റ ശേ­ഷം ന­ട­ന്ന ആ­ദ്യ മ­ന്ത്രി­സ­ഭാ യോ­ഗ­ത്തെ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. 24,000 കോ­ടി യൂ­റോ­യു­ടെ ബാ­ദ്ധ്യ­ത­യാ­ണ് ഗ്രീ­സി­നു­ള്ള­ത്. ഒ­രു രീ­തി­യി­ലു­മു­ള്ള വി­ധേ­യ­ത്വ­ത്തി­നും വ­ഴി­യൊ­രു­ക്കേ­ണ്ട­തി­ല്ലെ­ന്ന­താ­ണ് സര്‍­ക്കാ­രി­ന്റെ ന­യ­മെ­ന്ന് ഇ­ട­തു­പ­ക്ഷ സി­രി­സ പാര്‍­ട്ടി നേ­താ­വാ­യ പ്ര­ധാ­ന­മ­ന്ത്രി വ്യ­ക്ത­മാ­ക്കി.

വാ­ഗ്­ദാ­ന­ങ്ങ­ളില്‍ നി­ന്ന് വ്യ­തി­ച­ലി­ക്ക­രു­തെ­ന്ന് യൂ­റോ­പ്യന്‍ യൂ­ണി­യന്‍ ഗ്രീ­ക്ക് സര്‍­ക്കാ­രി­ന് മു­ന്ന­റി­യി­പ്പ് നല്‍­കി­യി­ട്ടു­ണ്ട്. ക­ട­ബാ­ദ്ധ്യ­ത കു­റ­ച്ചി­ല്ലെ­ങ്കില്‍ ഗ്രീ­സ് യൂ­റോ സോ­ണില്‍ നി­ന്ന് പു­റ­ത്താ­വും. 2008ല്‍ ഗ്രീ­സി­ലു­ണ്ടാ­യ ക­ടു­ത്ത സാ­മ്പ­ത്തി­ക മാ­ന്ദ്യ­ത്തെ തു­ടര്‍­ന്ന് ജ­ന­ങ്ങള്‍ ദാ­രി­ദ്ര്യ­ത്തി­ലേ­ക്ക് നീ­ങ്ങി­യി­രു­ന്നു. പി­ന്നീ­ട് യൂ­റോ­പ്യന്‍ യൂ­ണി­യന്‍, ഐ.എം.എ­ഫ്, യൂ­റോ­പ്യന്‍ സെന്‍­ട്രല്‍ ബാ­ങ്ക് എ­ന്നി­വ­യില്‍ നി­ന്ന് 2010 ല്‍ ഗ്രീ­സി­ന് ധ­ന­സ­ഹാ­യം ല­ഭി­ച്ച­തോ­ടെ­യാ­ണ് ഉ­ണര്‍­വു­ണ്ടാ­യ­ത്. ക­ട­ബാ­ദ്ധ്യ­ത വ­ന്ന­തോ­ടെ ബ­ഡ്­ജ­റ്റില്‍ ക­ടു­ത്ത വെ­ട്ടി­ച്ചു­രു­ക്കല്‍ വേ­ണ്ടി­വ­ന്ന­ത് ധാ­രാ­ളി­ത്ത­ത്തി­ന് വി­ല­ങ്ങാ­യി­രു­ന്നു.

ഗ്രീ­സ് അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന ക­ടു­ത്ത സാ­മ്പ­ത്തി­ക പ്ര­തി­സ­ന്ധി ത­ര­ണം ചെ­യ്യാ­നു­ള്ള ന­ട­പ­ടി­ക­ളെ­ടു­ക്കു­മെ­ന്നാ­യി­രു­ന്നു ഇ­ട­തു­പ­ക്ഷ സി­രി­സ പാര്‍­ട്ടി­യു­ടെ തി­ര­ഞ്ഞെ­ടു­പ്പ് വാ­ഗ്­ദാ­നം.പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന അ­ന്റോ­ണി­യോ സ­മ­റ­സി­ന്റെ മ­ദ്ധ്യ വ­ല­തു­പ­ക്ഷ ന്യൂ ഡെ­മോ­ക്ര­സി­യെ പി­ന്ത­ള്ളി­യാ­ണ് സി­രി­സ പാര്‍­ട്ടി ഭ­ര­ണ­ത്തി­ലെ­ത്തി­യ­ത്. 39.5 ശ­ത­മാ­നം വോ­ട്ട് സി­രി­സ നേ­ടി. ന്യൂ ഡെ­മോ­ക്ര­സി പാര്‍­ട്ടി­ക്ക് 27 ശ­ത­മാ­നം വോ­ട്ടു മാ­ത്ര­മാ­ണ് നേ­ടാ­നാ­യ­ത്.

Scroll To Top