Tuesday December 06, 2016
Latest Updates

രാജു കുന്നക്കാട്ട് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ കമ്മ്യൂണിറ്റി പ്ലാറ്റ് ഫോറം മെമ്പര്‍

രാജു കുന്നക്കാട്ട് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ കമ്മ്യൂണിറ്റി പ്ലാറ്റ് ഫോറം മെമ്പര്‍

ഡബ്ലിന്‍ . സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ കമ്മ്യൂണിറ്റി പ്ലാറ്റ് ഫോറം മെമ്പറായി രാജു കുന്നക്കാടിനെ തിരഞ്ഞെടുത്തു. ഫോറത്തിലെ കലാ സാംസ്‌കാരിക വിഭാഗത്തിലെ ഏക അംഗമായ രാജു കുന്നക്കാട്ട് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സൗത്ത് ഡബ്ലിന്‍ കൗണ്‍ടി കൗണ്‍സില്‍ മൈഗ്രന്റ് ഇന്റഗ്രേഷന്‍ മെമ്പറായും രാജു പ്രവര്‍ത്തിച്ചു വരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനായ രാജു കുന്നക്കാട്ട് അയര്‍ലണ്ടിലൂടെ, റോം ഒരു നേര്‍ക്കാഴ്ച, അയര്‍ലണ്ട് ഒരു നേര്‍സാക്ഷ്യം എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പളളിക്കത്തോട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറായ രാജു കേരള സാക്ഷരതാ മിഷന്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണായിരുന്നു. 2007 ലെ പ്രവാസി രത്‌ന അവാര്‍ഡും രാജുവിന് ലഭിച്ചിട്ടുണ്‍ട്.

 

 

Scroll To Top