Sunday December 11, 2016
Latest Updates

രാജീവ് രവിയെ എന്റെ സിനിമ കടിച്ചോ: ശ്രീനിവാസന്‍

രാജീവ് രവിയെ എന്റെ സിനിമ കടിച്ചോ: ശ്രീനിവാസന്‍

തന്റെ സിനിമകളെ വിമര്‍ശിച്ച സംവിധായകന്‍ രാജീവ് രവിക്ക് മറുപടിയുമായി നടനും സംവിധായകനുമായ ശ്രീനിവാസന്‍. രാജീവ് രവിയെ തന്റെ സിനിമ കടിച്ചോ എന്ന് ശ്രീനിവാസന്‍ പരിഹാസരൂപേണ ചോദിച്ചു. ശ്രീനിവാസന്റെ സിനിമകള്‍ തനിക്ക് വെറുപ്പാണെന്നായിരുന്നു രാജീവ് രവിയുടെ വിമര്‍ശനം.

എന്നാല്‍ സിനിമകളോട് വെറുപ്പാണെന്ന് രാജീവ് രവി പറഞ്ഞത് വ്യക്തിപരമായ ആക്ഷേപമാണ്. ഇത് പറഞ്ഞയാള്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് താന്‍ കരുതുന്നു. തന്റെ സിനിമ വിവരമുള്ളവര്‍ വിലയിരുത്തട്ടെ എന്നും ശ്രീനിവാസന്‍ പറഞ്ഞു. സ്വകാര്യ ന്യൂസ് പോര്‍ട്ടലില്‍ രാജീവ് രവി നടത്തിയ വിമര്‍ശനത്തിന് ഇന്ത്യവിഷന്‍ ചാനലിന്റെ ഒരു പരിപാടിയിലാണ് ശ്രീനിവാസന്‍ മറുപടി നല്‍കിയത്.

ന്യൂജനറേഷന്‍ സിനിമക്കാ ര്‍ക്കെതിരെയും ശ്രീനിവാസന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കഞ്ചാവ് അടിച്ചാലെ ചിലര്‍ക്ക് അഭിപ്രായം പറയാനാകൂ. കഞ്ചാവ് അടിച്ച് സിനിമ എടുക്കുന്നവരെ പോലീസ് പിടിച്ച് അകത്തിടുകയാണ് വേണ്ടത്. കഞ്ചാവ് നിരോധിച്ച സാധനമാണ്. ഇതെന്തോ വലിയ സാധനമാണെന്നാണ് പുതിയ തലമുറയുടെ ധാരണ. ഇക്കൂട്ടര്‍ സിനിമ നശിപ്പിക്കാന്‍ വന്നവരാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കഞ്ചാവ് അടിച്ചാല്‍ ബുദ്ധിജീവിയാകുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ബുദ്ധി ഇല്ലാത്തവര്‍ എന്ത് അടിച്ചിട്ടും കാര്യമില്ല. ഉള്ള ബുദ്ധി പോകുകയേയുള്ളൂ. രാജീവ് രവിയുടെ സിനിമ ബുദ്ധിയുള്ളവര്‍ വിമര്‍ശിക്കട്ടെയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Scroll To Top