Sunday December 04, 2016
Latest Updates

രാജീവ് ഗാന്ധി വധം: പ്രതികളുടെ ശിക്ഷ ഇളവില്‍ തീരുമാനം ഭരണഘടന ബെഞ്ചിന് വിട്ടു

രാജീവ് ഗാന്ധി വധം: പ്രതികളുടെ ശിക്ഷ ഇളവില്‍ തീരുമാനം ഭരണഘടന ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നത് സംബന്ധിച്ച തീരുമാനം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്കാന്‍ അധികാരം കേന്ദ്ര സര്‍ക്കാരിനാനോ സംസ്ഥാന സര്‍ക്കാരിനാനോ എന്ന് തര്‍ക്കം നിലനില്ക്കുന്നതിനാലാണ് തീരുമാനം ഭരണഘടന ബെഞ്ചിന് വിട്ടത്. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ശാന്തന്‍ മുരുകന്‍, പേരറിവാളന്‍, നളിനി എന്നിവരെ വെറുതെ ജയില്‍ മോചിതനാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഈ നീക്കത്തെ ചോദ്യം ചെയ്തു കേന്ദ്രം സമര്‍പ്പിച്ച ഹരജിയിലാണ് തീരുമാനം. സിബിഐ അന്വേഷിച്ച കേസില്‍ പ്രതികളെ വെറുതെ വിടാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ച് പ്രതികളുടെ വധശിക്ഷ റദ്ദാക്കിയിരുന്നു. പ്രതികളുടെ ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷയില്‍ ഇളവ് നല്കിയത്.  വധശിക്ഷ റദ്ദാക്കിയതോടെ പ്രതികളെ ജയില്‍ മോചിതരാക്കാന്‍ തമിഴ്‌നാട് നിയമസഭ തീരുമാനം എടുത്തു.

പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്കാന്‍ അധികാരം കേന്ദ്രത്തിനോ സംസ്ഥാനത്തിനോ എന്നത് കൂടാതെ. ജീവപര്യന്തം തടവിന്റെ കാലാവധി എത്ര വര്‍ഷമാണ്,  ജീവപര്യന്തം എന്നതുകൊണ്ടാണ് അര്‍ഥമാക്കുന്നത്, ജീവിതാവസാനം വരെ എന്നാണോ, പ്രതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്കുന്നതിനെ കേന്ദ്രം എതിര്‍ക്കുന്നതിനാല്‍ ഏത് സര്‍ക്കാരിലാണ് അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ഒരേസമയം രണ്ട് സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വ്‌സുപ്രീം കോടതി ഭരണ ഘടന ബെഞ്ചില്‍ നിന്ന് നിയമോപദേശം തേടിയിരിക്കുന്നത്.

Scroll To Top