Tuesday December 06, 2016
Latest Updates

രാജി വയ്ക്കുന്നതിന് മുമ്പ് ജനഹിത പരിശോധന നടത്തേണ്ടിയിരുന്നെന്ന് കേജ്രിവാള്‍

രാജി വയ്ക്കുന്നതിന് മുമ്പ് ജനഹിത പരിശോധന നടത്തേണ്ടിയിരുന്നെന്ന് കേജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിനെച്ചൊല്ലി അരവിന്ദ് കേജ്രിവാളിന് വീണ്ടും കുറ്റബോധം. രാജി വയ്ക്കുന്നതിനു മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടാതിരുന്നത് തെറ്റായിപ്പോയെന്ന് കേജ്രിവാള്‍. തെരഞ്ഞെടുപ്പ് പ്രചാരണമായി ബന്ധപ്പെട്ട് വാരണാസിയില്‍ എത്തിയ കേജ്രിവാള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് മുമ്പ് ആം ആദ്മി പാര്‍ട്ടി ജനഹിത പരിശോധന നടത്തിയിരുന്നു.

ഓണ്‍ലൈനിലൂടെയും ജനങ്ങളെ നേരിട്ട് സമീപിച്ചുമാണ് എഎപി ജനഹിത പരിശോധന നടത്തിയത്.  ജനഹിത പരിശോധനയില്‍ അനുകൂല അഭിപ്രായം ലഭിച്ചതോടെയാണ് എഎപി കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച് സര്‍ക്കാര്‍ രൂപീകരിച്ചത്. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയിലാണ് എഎപി സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ സാധിക്കാതെ വന്നതോടെ ആം ആദ്മി പാര്‍ട്ടിയുടെ 49 ദിവസം മാത്രം ആയുസുള്ള സര്‍ക്കാര്‍ രാജിവച്ച് ഒഴിയുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 നാണ് ആം ആദ്മി സര്‍ക്കാര്‍ രാജിവച്ചത്.

എന്നാല്‍ രാജി തീരുമാനം തെറ്റായിപ്പോയെന്ന് കേജ്രിവാള്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. തിടുക്കത്തില്‍ രാജി വയ്‌ക്കേണ്ടിയിരുന്നില്ലെന്നാണ് കേജ്രിവാള്‍ പിന്നീട് അഭിപ്രായപ്പെട്ടത്. തിടുക്കത്തില്‍ രാജി വച്ചതിന്റെ കാരണം ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ എഎപിയുടെ സംശയം. ഇതാണ് തീരുമാനം തെറ്റായിപ്പോയെന്ന് വിലയിരുത്താന്‍ കാരണം.

Scroll To Top