Saturday December 10, 2016
Latest Updates

രാജി ലേബര്‍ പാര്‍ട്ടിയിലെ പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കാനെന്ന് റൂറി ക്വിന്‍ 

രാജി ലേബര്‍ പാര്‍ട്ടിയിലെ പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കാനെന്ന് റൂറി ക്വിന്‍ 

ഡബ്ലിന്‍ :മന്ത്രിസഭാ പുനസംഘടനയ്ക്ക് കളമൊരുക്കി രാജി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി റൂറി ക്വീനിന്റെ നടപടിയില്‍ രാജ്യവ്യാപകമായ ഞെട്ടല്‍ ഉളവാക്കി.മന്ത്രിസഭാ പുനസംഘടനയുടെ ഒരു ഘട്ടത്തിലും റൂറി ക്വീനിന്റെ പേര്‍ മാറ്റത്തിനായി പരിഗണിക്കപ്പെട്ടിരുന്നില്ല.ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതപ്പെടുന്ന ജോണ്‍ ബര്‍ട്ടനുമായുള്ള ധാരണയിലായ്മയാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തിന് പിന്നിലെന്നും വ്യാഖ്യാനങ്ങളുണ്ട് 

ലേബര്‍ പാര്‍ട്ടിയുടെ മുന്‍ ലീഡര്‍ കൂടിയായ റൂറി ക്വിന്‍, ഡയലില്‍ അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായ ഡബ്ലിന്‍ സൗത്ത് ഈസ്റ്റ് (ബാല്‍സ് ബ്രിഡ്ജ് / ഡബ്ലിന്‍ 2 )സീറ്റില്‍ നിന്നുള്ള ഡപ്യൂട്ടി (റ്റി ഡി )സ്ഥാനവും രാജി വെയ്ക്കുമെന്നു അറിയിച്ചു.

ലേബര്‍ പാര്‍ട്ടിയിലെ പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കാനുള്ള അവസരമായി തന്റെ രാജി കരുതിയാല്‍ മതിയെന്ന് റൂറി ക്വിന്‍ പറഞ്ഞു.

Scroll To Top