Saturday December 10, 2016
Latest Updates

രാജിവ് ഗാന്ധി വധം : മൂന്ന് പേരുടെ ശിക്ഷ ഇളവു ചെയ്തു ,അര്‍പ്പു തമ്മാളിന് ആശ്വാസം

രാജിവ് ഗാന്ധി വധം : മൂന്ന് പേരുടെ ശിക്ഷ ഇളവു ചെയ്തു ,അര്‍പ്പു തമ്മാളിന് ആശ്വാസം

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധ ശിക്ഷ ജീവ പര്യന്തമാക്കി കുറച്ച വിധിയില്‍ സന്തോഷമുണ്ടെന്നു കേസിലെ പ്രതി പേരറിവാളിന്റെ അമ്മ അര്‍പ്പു തമ്മാള്‍.

സുപ്രിം കോടതിയുടെ ശിക്ഷായിളവ് സംബന്ധിച്ച വിധിയറിയാനാണ് ഞാന്‍ ജീവിച്ചത്. 23 വര്‍ഷമായി യാതൊരു തെറ്റും ചെയ്യാതെയാണ് മകന്‍ തടവില്‍ കഴിഞ്ഞത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടും നിയമനടപടികളില്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അര്‍പ്പു തമ്മാള്‍ വിധി കേട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധ ശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചതറിഞ്ഞു പ്രതീകരിക്കുകയായിരുന്നു അവര്‍. കേസിലെ പ്രതികളും തമിഴ്‌നാട് സ്വദേശിയുമായ അര്‍പ്പു തമ്മാളിന്റെ മകന്‍ പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധ ശിക്ഷയാണ് ജീവ പര്യന്തമാക്കി കുറച്ചത്. ചീഫ് ജസ്റ്റിസ് സദാശിവം അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. പ്രതികളുടെ മോചന കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാറിനു തീരുമാനമെടുക്കാമെന്നും കോടതി പ്രസ്താവിച്ചു.

ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ അമിതമായ കാലതാമസം വന്നാല്‍ ശിക്ഷയില്‍ ഇളവ് നല്‍കാം എന്ന അടുത്തിടെ വന്ന വിധിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ സുപ്രിം കോടതിയെ സമീപിച്ചത്. ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ 11 വര്‍ഷത്തെ കാലതാമസമുണ്ടായി. ഇത് പരിഗണിച്ച് വധ ശിക്ഷ ജീവ പര്യന്തമാക്കി ഇളവ് ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

എന്നാല്‍ ശിക്ഷയില്‍ ഇളവ് നല്‍കുന്നതിനെ കേന്ദ്രം സുപ്രിം കോടതിയില്‍ വാദിച്ചു, പ്രതികള്‍ ചെയ്തത് ഹീന കൃത്യമാണ്, പ്രതികള്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നും ജയിലില്‍ ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനം നേരിട്ടിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി എ.ജി വാദിച്ചിരുന്നു.ഒട്ടേറെ മനുഷ്യാവകാശ സംഘടനകളും പേരരിവാളിനു വേണ്ടി രംഗത്ത് വന്നിരുന്നു

Scroll To Top