Thursday December 08, 2016
Latest Updates

രാജകുമാരന്റെ സന്ദര്‍ശനം:സുരക്ഷാ പരിശോധനകള്‍ ഊര്‍ജിതമാക്കി 

രാജകുമാരന്റെ സന്ദര്‍ശനം:സുരക്ഷാ പരിശോധനകള്‍ ഊര്‍ജിതമാക്കി 

ഡബ്ലിന്‍:ചാള്‍സ് രാജകുമാരന്റെയും പത്‌നി കാമില്ലയുടെയും അയര്‍ലണ്ട് സന്ദര്‍ശനത്തോടനുബന്ധിച്ച് രാജ്യമെമ്പാടും സുരക്ഷാ പരിശോധന ശക്തമാക്കി.

റിപ്പബ്ലിക്കന്‍ വിമതര്‍ ബ്രിട്ടീഷ് ആര്‍മി ബേസില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഗാര്‍ഡ പറഞ്ഞു. . ലൗത് , കില്‍ഡയര്‍, ഡബ്ലിന്‍, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളിലായി ചൊവാഴ്ച്ച രാത്രി ആന്റി ടെററിസ്റ്റ് ഡിറ്റക്ടീവ് നടത്തിയ തിരച്ചിലില്‍ നാലു മുതിര്‍ന്ന റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ടൈമര്‍ ഉള്‍പ്പടെ ബോംബ് നിര്‍മ്മിക്കുന്നതിനാവശ്യമായ സാധനസാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്തു.

സംഘടനക്ക് പരമാവതി പ്രചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാള്‍സ് രാജകുമാരന്റെ സന്ദര്‍ശനത്തിനിടെ തന്നെ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു. നീക്കം ആഴ്ചകളായി ഗാര്‍ഡ നിരീക്ഷിച്ചുവരികയായിരുന്നു. മുതിര്‍ന്ന റിപ്പബ്‌ളിക്കന്‍ പ്രവര്‍ത്തകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൌണ്ടി ലൗത്തിലെ ഡ്രോമിസ്‌കിനില്‍ നടത്തിയ തിരച്ചിലില്‍ എട്ടു ബാരലുകളിലായി കുഴിച്ചിട്ട നിലയില്‍ വന്‍ സ്‌ഫോടന ശേഖരം കണ്ടെത്തി. കൌണ്ടി വെക്‌സ്‌ഫോര്‍ഡിലും സമാനമായ ശേഖരം കണ്ടെത്തപ്പെട്ടിരുന്നു.

അതിനിടെ ലിമറിക്കില്‍ നിന്നുള്ള രണ്ടു റിപ്പബ്‌ളിക്കന്‍ വിമതരെ തോക്ക് കൈവശം വച്ച നിലയില്‍ ലീട്രിമില്‍ നിന്നും സേന അറസ്റ്റ് ചെയ്തു

Scroll To Top