Monday December 05, 2016
Latest Updates

രണ്ട് വര്‍ഷത്തേയ്ക്ക് നിശ്ചിത ജലനിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു,പ്രതിഷേധങ്ങള്‍ മയപ്പെടുന്നു 

രണ്ട് വര്‍ഷത്തേയ്ക്ക് നിശ്ചിത ജലനിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു,പ്രതിഷേധങ്ങള്‍ മയപ്പെടുന്നു 

ഡബ്ലിന്‍: നിശ്ചിത ജലനിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പ്രത്യേക നിരക്ക് നിശ്ചയിച്ച് അടുത്ത രണ്ടു വര്‍ഷത്തേക്ക് ഈ നിരക്കില്‍ ചാര്‍ജ് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.നിലവില്‍ ശരാശരി 278 യൂറോയില്‍ കുറയാതെ ബില്‍ തുകഅടയ്ക്കണം എന്നതിന് പകരം 215 യൂറോയില്‍ താഴെയുള്ള ഒരു തുക നിശ്ചിത ബില്ലായി അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് അടയ്ക്കണമെന്നാണ് സര്‍ക്കാര്‍ താമസിയാതെ പുറത്തിറക്കുന്ന ഉത്തരവിന്റെ ഉള്ളടക്കമെന്നാണ് സൂചന. എല്ലാ വീടുകളിലും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നത് വരെ പ്രത്യേക നിരക്കില്‍ ബില്‍ ഈടാക്കാനാണ് ആലോചന. 

നിലവില്‍ പകുതി വീടുകളില്‍ പോലും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പം പരിഹരിക്കപ്പെടാത്തതിനാലാണ് വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നത് വരെ പ്രത്യേക നിരക്ക് നിശ്ചയിച്ച് ബില്‍ ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 

പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ചൊവ്വാഴ്ച നടക്കുന്ന കൂടിയാലോചന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.അടുത്ത സമ്മര്‍ സീസണ്‍ വരെ എല്ലാ വീടുകളില്‍ നിന്നും ഒരു നിശ്ചിത അസസ്ഡ് ചാര്‍ജ് ഈടാക്കാനായിരുന്നു നിലവിലുള്ള തീരുമാനം.സമ്മര്‍ സീസണ്‍ കഴിഞ്ഞാല്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ച വീടുകളില്‍ നിന്ന് മീറ്റര്‍ റീഡിംഗ് പ്രകാരമുള്ള ചാര്‍ജും. മീറ്റര്‍ സ്ഥാപിക്കാത്ത വീടുകള്‍ക്ക് ഫിക്‌സഡ് ചാര്‍ജും ഈടാക്കാനായിരുന്നു ഐറിഷ് വാട്ടര്‍ പദ്ധതി.

.എന്നാല്‍ മുഴുവന്‍ വീടുകളിലും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നത് വരെ നിശ്ചിത നിരക്ക് ഈടാക്കാനാണ് ഇപ്പോഴത്തെ ആലോചന.ഇതിനായി ചുരുങ്ങിയത് രണ്ടു വര്‍ഷം എങ്കിലും എടുത്തെയ്ക്കും.അതുവരെ നിശ്ചിത ചാര്‍ജിലാവും ജലനിരക്കെന്നാണ് പുതിയ നയം സൂചിപ്പിക്കുന്നത്.സര്‍ക്കാരിന്റെ പുതിയ ആലോചനയ്ക്ക് അനുകൂലമായി ഭരണ പ്രതിപക്ഷ കക്ഷി വ്യത്യാസം കൂടാതെ ഒട്ടേറെ പൊതു പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നു കഴിഞ്ഞു.

Scroll To Top