Monday December 05, 2016
Latest Updates

രണ്ട് വയസുകാരന്‍ കാറിനുള്ളില്‍ വെന്തുമരിക്കുമ്പോള്‍ പിതാവ് ആറ് സ്ത്രീകളുമായി സെക്‌സ് ചാറ്റിലായിരുന്നുവെന്ന് കണ്ടെത്തല്‍ 

രണ്ട് വയസുകാരന്‍ കാറിനുള്ളില്‍ വെന്തുമരിക്കുമ്പോള്‍ പിതാവ് ആറ് സ്ത്രീകളുമായി സെക്‌സ് ചാറ്റിലായിരുന്നുവെന്ന് കണ്ടെത്തല്‍ 

അറ്റ്‌ലാന്റ :കാറിനുള്ളില്‍ അകപ്പെട്ട കുട്ടി ചൂട് സഹിക്കാനാകാതെ വെന്തു മരിക്കുമ്പോള്‍ പിതാവ് ലൈംഗിക സന്ദേശങ്ങള്‍ അയച്ച് രസിക്കുകയായിരുന്നെന്ന് കോടതി. അമേരിക്കയില്‍ കഴിഞ്ഞ മാസം കുട്ടിയെ കാറില്‍ മറന്നു വെച്ചുപോയ റോസ് ഹാരിസ് എന്ന 33 കാരനാണ് സംഭവുമായി ബന്ധപ്പെട്ടു അറസ്റ്റിലായത്. ഇയാള്‍ കാറിനുള്ളില്‍ പൂട്ടിയിട്ട 22 മാസം പ്രായമുള്ള കുട്ടിയാണ് ചൂടേറ്റു മരിച്ചത്. കനത്ത ചൂടില്‍ കുട്ടിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് ഓഫീസിലേക്ക് പോയ ഇയാള്‍ മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ച് വന്നപ്പോള്‍ കുട്ടി കനത്ത ചൂടില്‍ മരണമടഞ്ഞിരുന്നു.

അടച്ചിട്ട കാറിനുള്ളില്‍ കുട്ടി ഏഴു മണിക്കൂറോളം ഇരിക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്. കുട്ടി കാറിനുള്ളില്‍ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ഇയാള്‍ കാമുകിമാര്‍ക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചും രസിക്കുകയായിരുന്നു. സംഭവ സമയത്ത് ഇയാള്‍ ആറോളം യുവതികളുമായി സംസാരിച്ചിരുന്നതായി പോലീസിനു തെളിവ് ലഭിച്ചു. എല്ലാവരുമായും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും നഗ്‌നചിത്രങ്ങള്‍ അയക്കുകയുമായിരുന്നു ഇയാള്‍ ചെയ്തുകൊണ്ടിരുന്നത്.

ഇയാളുടെ ബ്രൌസിംഗ് ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നാണ് പോലീസിനു ഈ വിവരങ്ങള്‍ ലഭിച്ചത്. കുട്ടികള്‍ ഇല്ലാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചൈല്ഡ് ഫ്രീ എന്നൊരു പേജിലും ഇയാള്‍ സന്ദര്‍ശനം നടത്തിയതായാണ് വിവരം. അതുകൊണ്ട് തന്നെ ഇയാള്‍ കുട്ടിയെ മനപൂര്‍വം ഇല്ലാതാക്കാന്‍ ശ്രമിച്ചതാനോ എന്നും സംശയം ഉയരുന്നുണ്ട്. എന്നാല്‍ കുട്ടിയുടെ മരണം അപ്രതീക്ഷിതമായി ഉണ്ടായ അപകടമാണെന്ന് ഇയാളുടെ അഭിഭാഷകന്‍ വാദിച്ചു.

Scroll To Top