Sunday December 04, 2016
Latest Updates

രണ്ട് വയസുകാരന്‍ അബദ്ധത്തില്‍ അമ്മയെ കൊലപ്പെടുത്തി

രണ്ട് വയസുകാരന്‍ അബദ്ധത്തില്‍ അമ്മയെ കൊലപ്പെടുത്തി

ന്യുയോര്‍ക്ക്: രണ്ട് വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തി. അമേരിക്കയിലാണ് സംഭവം രണ്ട് വയസുകാരന്റെ കയ്യിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വേദി പൊട്ടിയാണ് മരണം സംഭവിച്ചത്. 29 വയസ്സുള്ള വെറോണിക്ക എന്ന സ്ത്രീയാണ് മരിച്ചത്. ഇദാഹോയിലെ ഹെയ്ഡനിലുള്ള വാള്‍മാര്‍ട്ട് സ്‌റ്റോറിലാണ് സംഭവം.

കുട്ടിക്കൊപ്പം വാള്‍മാര്‍ട്ടില്‍ ഷോപ്പിങ്ങിന് എത്തിയ വെറോണിക്കയുടെ ബാഗിലിരുന്ന തോക്ക് എടുത്ത് രണ്ട് വയസുകാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടി പൊട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വാള്‍ മാര്‍ട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. യുവതിയുടെ കൈവശം ഉണ്ടായിരുന്ന തോക്കിന് ലൈസന്‍സുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പോലീസ് വാള്‍മാര്‍ട്ട് അടച്ചു.

ഈ വര്‍ഷം നവംബറില്‍ വാഷിംഗ്ടണില്‍ നല് വയസ്സുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഏപ്രിലില്‍ ഫിലാഡല്‍ഫിയില്‍ രണ്ട് വയസ്സുകാരന്റെ വെടിയേറ്റ് 11 വയസ്സുള്ള സഹോദരി കൊല്ലപ്പെട്ടിരുന്നു.

Scroll To Top