Thursday December 08, 2016
Latest Updates

രണ്ട് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍

രണ്ട് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍
ഡബ്ലിന്‍: രണ്ട് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍. സൌത്ത് ഡബ്ലിനിലെ ബല്ലിബ്രാക്കിലെ റിഡ്ജ് ഹാളിലാണ് സംഭവം. ഹാസെല്‍ വാട്ടേഴ്‌സ് എന്ന 46കാരിയാണ് അറസ്റ്റിലായത്. മുഹമ്മദ് ഹസന്‍ ഖാന്‍ എന്ന 2 വയസുകാരനാണ് കൊല്ലപ്പെട്ടത്.

ഈ മാസം 15 നും 16 നും ഇടയ്ക്കായിരുന്നു കൊലപാതമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അറസ്റ്റിലായ യുവതിയെ ഇന്നലെ രാവിലെ ഡബ്ലിനിലെ ക്രിമിനല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കി. 17 ന് രാത്രി 10.30 ഓടെയാണ് ഇവര്‍ അറസ്റ്റിലായത്. ഡണ്‍ലേരി ഗാര്‍ഡയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കുറ്റം ചുമത്തി.

കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയപ്പോഴും കുറ്റം ചുമത്തിയപ്പോഴും പ്രതിയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് ഗാര്‍ഡ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ഇവര്‍ മാനസിക രോഗിയാണോയെന്ന് സംശയമുണ്ടെന്നും അതിനുള്ള കരുതലുകള്‍ റിമാണ്ട് കാലത്ത് ഉണ്ടായിരിക്കണമെന്നുംകോടതി നിര്‍ദേശിച്ചു.
Scroll To Top