Saturday December 10, 2016
Latest Updates

രണ്ട് യൂറോയ്ക്ക് പശുക്കുട്ടി… ആര്‍ക്കും വാങ്ങാം…ആര്‍ക്കും വാങ്ങാം

രണ്ട് യൂറോയ്ക്ക് പശുക്കുട്ടി… ആര്‍ക്കും വാങ്ങാം…ആര്‍ക്കും വാങ്ങാം

കോര്‍ക്ക് :പശുക്കുട്ടികള്‍ക്ക് വിലക്കുറവ്. അയര്‍ലണ്ടിലെ പശുക്കുട്ടികള്‍ക്ക് വെറും 2യൂറോ മാത്രം. പശുക്കുട്ടികളെ ഇറച്ചിയാക്കി വില്‍ക്കാന്‍ സാധിക്കില്ലെന്ന കാരണത്താലാണ് ഇവ ഇത്രമാത്രം ചെറിയ വിലയ്ക്ക് വില്‍ക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇപ്പോള്‍ കര്‍ഷകര്‍ ഇത്തരത്തില്‍ ഒരു വിലയ്ക്ക് പശുക്കുട്ടികളെ വില്‍ക്കാനായി നിര്‍ബന്ധിക്കപ്പെടുകയാണ്.
പശുക്കളെ പാലിനായും കാളകളെ ഇറച്ചിയ്ക്കായുമാണ് സാധരണയായി വളര്‍ത്തി ഉപയോഗിക്കാറ്.
ആഴ്ച്ചയില്‍ 20തും 30തും വരെ പശുക്കളെയും കാളകളെയും വില്‍പ്പന നടത്തുന്ന കോര്‍ക്കിലെ ബാന്‍ഡണ്‍ കാറ്റ്ല്‍ മാര്‍ട്ടിന്റെ മാനേജരായ ടോം മക്കാര്‍ത്തി പറയുന്നത് പശുക്കുട്ടികള്‍ 2 യൂറോയ്ക്ക് വിറ്റുപോകുന്നിടത്ത് കാളക്കുട്ടികള്‍ക്ക് 80 മുതല്‍ 150 യൂറോ വരെ വില ലഭിക്കുമെന്നാണ്.

കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സീസണില്‍ 500റോളം ജെര്‍സി ഇനത്തില്‍പ്പെട്ട കാളകളെയാണ് ഇവര്‍ വില്‍പ്പന നടത്തിയിട്ടുള്ളത്.

കോര്‍ക്ക് മാര്‍ട്ട് ഗ്രൂപ്പിന്റെ ഭാഗമായാണ് ബാന്‍ഡണ്‍ മാര്‍ട്ടും പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ജെര്‍സി ഇനങ്ങളെ വളര്‍ത്തുന്നതിന് കാരണം അവയുടെ പാലിന്റെ ഗുണനിലവാരമാണെന്നാണ് മാനേജര്‍ മക്കാര്‍ത്തി പറയുന്നത്.
കര്‍ഷകര്‍ മികച്ച പാലുല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായുള്ള മത്സരത്തിലായതോടെ ജേര്‍സി വിഭാഗത്തിന്റെ വില്‍പ്പന വര്‍ദ്ധിച്ചതായാണ് മക്കാര്‍ത്തി അഭിപ്രായപ്പെടുന്നത്.

വളരെ ചെറിയ പശു ആയതിനാല്‍ തന്നെ എത്ര ചെറിയ ഫാമായാലും അവയോട് യോജിച്ച് പോകാന്‍ ജേര്‍സി വിഭാഗത്തിന് സാധിക്കുമെന്നുമാണ് മക്കാര്‍ത്തി പറഞ്ഞത്. അവയ്ക്ക് നല്ല പുല്ല് തന്നെ ലഭിച്ചാലും വളര്‍ച്ച ഉണ്ടാവുകയും ചെയ്യും.
അയര്‍ലണ്ടില്‍ വര്‍ഷത്തില്‍ 2.2 മില്ല്യന്‍ പശുക്കുട്ടികളാണ് ജനിക്കുന്നതെന്നും അവയില്‍ 1.2 ശതമാനത്തോളം ജേര്‍സി വിഭാഗമാണെന്നും ഐറിഷ് ഫാമിംഗ് അസോസിയേഷന്‍ വക്താവ് അറിയിച്ചു.

വളരെ ചെറുപ്പത്തില്‍ തന്നെ വില്‍ക്കപ്പെടുന്ന ജേര്‍സി കാളക്കുട്ടികളെ 16 മാസങ്ങളാവുമ്പോഴേക്കും ഇറച്ചിയായി ഉപയോഗിക്കേണ്ട പാകത്തിലാക്കിയെടുക്കുകയും ചെയ്യും.

Scroll To Top