Friday December 09, 2016
Latest Updates

രണ്ട് ഘടനയിലുള്ള ജലനിരക്ക് നിലവില്‍ വന്നേക്കും,ഒരാള്‍ മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങള്‍ക്ക് 80 യൂറോ വാര്‍ഷിക നിരക്കിന് സാധ്യത 

രണ്ട് ഘടനയിലുള്ള ജലനിരക്ക് നിലവില്‍ വന്നേക്കും,ഒരാള്‍ മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങള്‍ക്ക് 80 യൂറോ വാര്‍ഷിക നിരക്കിന് സാധ്യത 

ഡബ്ലിന്‍: രണ്ട് ഘടനയിലുള്ള ജലനിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അംഗസംഖ്യ കൂടുതലുള്ള വലിയ വീടുകള്‍ക്കും ചെറിയ വീടുകള്‍ക്കും രണ്ട് നിരക്കില്‍ ജലനിരക്ക് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2017 വരെ ഈ നിരക്കില്‍ നിശ്ചിത നിരക്കില്‍ ബില്‍ ഈടാക്കാനാണ് ആലോചന. വിധവകള്‍, ഒരാള്‍ മാത്രം ജോലി ചെയ്യുന്ന വീടുകള്‍, സിംഗിള്‍ പേരന്റ് കുടുംബങ്ങള്‍ എന്നീ വിഭാഗം കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലാകും ജലനിരക്ക് ഈടാക്കുക. അയര്‍ലണ്ടിലെ മൂന്നിലൊന്ന് കുടുംബങ്ങള്‍ ഈ വിഭാഗമാണ്.. അതേസമയം അംഗസംഖ്യ കൂടിയ കുടുംബങ്ങളില്‍ നിന്ന് 80 മുതല്‍ 300 യൂറോ വരെ ഫിക്‌സഡ് നിരക്ക് ഈടാക്കും. 

സര്‍ക്കാരിന്റെ എക്കണോമിക് മാനേജ്‌മെന്റ് കൌണ്‍സിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. ഐറിഷ് കുടുംബങ്ങളെ രണ്ടായി തിരിച്ചു കൊണ്ടുള്ള ജലനിരക്ക് നിലവില്‍ വരാനാണ് കൂടുതല്‍ സാധ്യതയെന്ന് ലേബര്‍ നേതാക്കളും ഫിനാഗേല്‍ നേതാക്കളും സൂചന നല്‍കി. ഒരംഗം മാത്രമുള്ളതോ,ഒരാള്‍ മാത്രം ജോലി ചെയ്യുന്നതോ ആയ കുടുംബങ്ങള്‍ ഒരിക്കലും വലിയ കുടുംബങ്ങള്‍ അടയ്ക്കുന്നതിന് തുല്യമായ തുക അടയ്‌ക്കേണ്ടി വരില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് രണ്ട് ഘടനയിലുള്ള ചാര്‍ജ് ഈടാക്കാന്‍ ആലോചിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അയര്‍ലണ്ടിലെ 30 ശതമാനം കുടുംബങ്ങള്‍ ഏകാംഗ കുടുംബങ്ങളാണ്. 

49 ശതമാനം കുടുംബങ്ങള്‍ പ്രായപൂര്‍ത്തിയായ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെട്ടവയാണ്. 13 ശതമാനം കുടുംബങ്ങളില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേരുണ്ട്. പുതിയ ഘടന പ്രകാരം ഏകാംഗ കുടുംബങ്ങള്‍ക്ക് 80 യൂറോ മാത്രമേ ചാര്‍ജ് ഈടാക്കുകയുള്ളൂ എന്നാണ് സൂചന. ജലനിരക്കിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ മനസിലാക്കുന്നു. അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു

Scroll To Top