Sunday December 11, 2016
Latest Updates

‘രണ്ടു മാസം ഉള്ളി തിന്നാതിരിക്കൂ… ഉള്ളി വില താനേ കുറയും..!’ ഹര്‍ജിക്കാരനോട് കോടതി

‘രണ്ടു മാസം ഉള്ളി തിന്നാതിരിക്കൂ… ഉള്ളി വില താനേ കുറയും..!’ ഹര്‍ജിക്കാരനോട് കോടതി

ന്യൂ ഡല്‍ഹി. ഉള്ളി വില അമിതമായി കൂടുകയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നുമുളള ഹര്‍ജി നല്‍കിയ പരാതിക്കാരന് കോടതി വക അത്ഭുതപ്പെടുത്തുന്ന മറുപടി. ‘രണ്ടു മാസം ഉള്ളി തിന്നാതിരുന്നു നോക്കൂ, അപ്പോള്‍ ഉള്ളി വിലകുറയുന്നത് കാണാം’ .

വെറും കോടതിയല്ല രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെത് തന്നെയാണ് ബുദ്ധി . മാത്രമല്ല ഉള്ളി വില നിയന്ത്രിക്കലല്ല കോടതിയുടെ ജോലിയെന്നും ഹര്‍ജിക്കാരന് കനത്ത താക്കീത് നല്‍കാനും കോടതി മറന്നില്ല.

ജസ്റ്റീസ് ബി.എസ്.ചൗഹാന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കൌതുകകരമായ ഈ വിധി പ്രസ്താവം നടത്തിയത്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഉള്ളിയടക്കമുള്ള പച്ചക്കറികളുടെയും വില അനിയന്ത്രിതമായി അധികരിച്ചിരുന്നു. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കാണിച്ചാണ് പൊതുതാല്‍പര്യ ഹരജി എന്ന നിലയില്‍ കോടതിക്കു മുമ്പില്‍ വിഷയമെത്തിയത്.
ഇത്തരം വിഷയങ്ങളുന്നയിച്ചു കൊണ്ടുള്ള ഹര്‍ജികള്‍ പൊതു താത്പര്യ ഹര്‍ജികളുടെ ഗണത്തില്‍ പെടുത്താനാകില്ലെന്നും കോടതി പറഞ്ഞു.

Scroll To Top