Saturday December 10, 2016
Latest Updates

രണ്ടു പെഗ് അടിക്കുന്നവന്‍ ഇനി ഒരു കുപ്പി വാങ്ങുമെന്ന് രഞ്ജിനി ഹരിദാസ്

രണ്ടു പെഗ് അടിക്കുന്നവന്‍ ഇനി ഒരു കുപ്പി വാങ്ങുമെന്ന് രഞ്ജിനി ഹരിദാസ്

കൊച്ചി: മദ്യനിരോധനത്തിനെതിരെ പ്രതികരിച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് രംഗത്ത്. ത്രീ സ്റ്റാര്‍ ബാറുകളില്‍ പോയി രണ്ട് പെഗ് കഴിച്ചിരുന്നവര്‍ ഇനി ബീവറേജില്‍ പോയി ഒരു കുപ്പി വാങ്ങും. ഇത് എങ്ങനെ മദ്യനിരോധനത്തിന് സഹായകരമാകുമെന്ന് രഞ്ജിനി ചോദിച്ചു.

ഇപ്പോഴത്തേത് ഭാഗികമായ മദ്യ നിരോധനമാണ്. അത് ഗുണം ചെയ്യില്ല. പഞ്ചനക്ഷത്രബാറുകളും ബീവറേജ് ഔട്ട് ലറ്റുകളും മാത്രം പ്രവര്‍ത്തിക്കുന്നത് മദ്യനിരോധനത്തിന് സഹായകരമല്ലെന്ന് രഞ്ജിനി പറഞ്ഞു. നിരോധിക്കുകയാണെങ്കില്‍ ഇതെല്ലാം പൂര്‍ണമായി നിരോധിക്കണം. എങ്കില്‍ മാത്രമേ മദ്യനിരോധനം പൂര്‍ണമാകൂ . മിലിട്ടറി ക്വാട്ടയില്‍ തുച്ഛമായ തുകയ്ക്ക് ലഭിക്കുന്ന മദ്യം കരിഞ്ചന്തയില്‍ സുലഭമാണെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. 

സമൂഹനന്മയ്ക്കായുള്ള ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് അറിയിച്ച രഞ്ജിനി മദ്യനിരോധനത്തോട് വിരോധമില്ലെന്നും വ്യക്തമാക്കി. ബിവറേജുകളും കള്ളു ഷാപ്പുകളും വരെ നിര്‍ത്തണമെന്ന് അവര്‍ തുറന്നടിക്കുകയും ചെയ്തു.

Scroll To Top