Wednesday December 07, 2016
Latest Updates

രണ്ടാഴ്ച്ചക്കിടെ ഇന്ത്യയില്‍ 14,000 കോടി രൂപയുടെ നിക്ഷേപം

രണ്ടാഴ്ച്ചക്കിടെ ഇന്ത്യയില്‍ 14,000 കോടി രൂപയുടെ നിക്ഷേപം

ന്യൂഡല്‍ഹി: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ രണ്ടാഴ്ചക്കിടെ ഇന്ത്യയിലെ മൂലധന വിപണിയിലിറക്കിയത് 14,000 കോടി രൂപ. ഈവര്‍ഷം മൊത്തം നിക്ഷേപിച്ചതാകട്ടെ 72,000 കോടി രൂപയും. സിഡിഎസ്എല്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.

മാര്‍ച്ച് രണ്ടിനും 13നും ഇടയില്‍ വിദേശ നിക്ഷേപകര്‍ 9,134 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഡെറ്റ് വിഭാഗത്തിലാകട്ടെ 4,567 കോടി രൂപയുടെ നിക്ഷേപവും ഇവര്‍ നടത്തി. ഇത്പ്രകാരം 13,706 കോടി രൂപയാണ് രാജ്യത്തെത്തിയ മൊത്തം നിക്ഷേപമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്‍ഷുറന്‍സ് ബില്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളാണ് വിദേശ സ്ഥാപനങ്ങളെ ആകര്‍ഷിച്ചത്. 2014ല്‍ വിദേശ നിക്ഷേപകരുടെ നെറ്റ് ഇന്‍വസ്റ്റ്‌മെന്റ് 2.56 ലക്ഷം കോടി രൂപയായിരുന്നു.

Scroll To Top