Sunday December 04, 2016
Latest Updates

രണ്ടാമത്തെ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനെയും ഐസിസ് തീവ്രവാദികള്‍ കൊലപ്പെടുത്തി 

രണ്ടാമത്തെ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനെയും ഐസിസ് തീവ്രവാദികള്‍ കൊലപ്പെടുത്തി 

ബാഗ്ദാദ്: ഐസിസ് തീവ്രവാദികള്‍ ബന്ധിയാക്കിയ രണ്ടാമത്തെ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനെയും വധിച്ചു. സ്റ്റീവന്‍ സോട്ട്‌ലോഫ് (31) എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് വധിച്ചത്. ഇയാള്‍ 2013 മുതല്‍ ഐസിസ് തീവ്രവാദികളുടെ തടങ്കലിലായിരുന്നു. കൊലപാതകത്തിന്റെ വീഡിയോ ഐസിസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജെയിംസ് ഫോലെയുടെ വധത്തിനു ശേഷം തടങ്കലിലുള്ള രണ്ടാമത്തെ മാധ്യമ പ്രവര്‍ത്തകനെയും വധിക്കുമെന്ന് ഐസിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2013 ല്‍ വടക്കന്‍ സിറിയയില്‍ നിന്നാണ് ഐസിസ് തീവ്രവാദികള്‍ സ്റ്റീവനെ തടങ്കലിലാക്കിയത്. 

ജെയിംസ് ഫോലെയെ കൊന്നതിനു സമാനമായി തലയറുത്ത് തന്നെയാണ് സ്റ്റീവനെയും കൊന്നത്.അടുത്തതായി ഇപ്പോള്‍ തടങ്കലിലുള്ള ബ്രിട്ടീഷുകാരന്‍ ഡേവിഡ് ഹെയ്ന്‍സിനെയും കൊല്ലുമെന്ന് തീവ്രവാദികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അമേരിക്ക ഇറാഖില്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ സ്റ്റീവനെയും വധിക്കുമെന്ന് ഐസിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജെയിംസ് ഫോലെയെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് ജിഹാദി തന്നെയാണ് സ്റ്റീവനെയും വധിച്ചത്. ജെയിംസ് ഫോലെയുടെ കൊലപാതക വീഡിയോയില്‍ കാണുന്നയാള്‍ സംസാരിച്ച അതെ ബ്രിട്ടീഷ് ആക്‌സന്റിലാണ് ഇയാളും സംസാരിച്ചിരിക്കുന്നത്. 

ഒബാമ, നിങ്ങളുടെ തെറ്റായ വിദേശ നയം എന്നെ വീണ്ടും വരുത്തി എന്നാണു ഇയാള്‍ പറയുന്ന വീഡിയോ സന്ദേശം. ജിഹാദി ജോണ്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് ജിഹാടിയാണ് ജെയിംസ് ഫോലെയെ വധിച്ചത്. ഒരേ സംസാര ശൈലി ആയത് കൊണ്ട് തന്നെ രണ്ടു പേരും ഒരാള്‍ തന്നെ ആയിരിക്കാമെന്ന നിഗമനത്തിലാണ് അമേരിക്കന്‍ അധികൃതര്‍. സ്റ്റീവന്റെ കൊലപാതകത്തില്‍ വൈറ്റ് ഹൌസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Scroll To Top