Sunday December 11, 2016
Latest Updates

രണ്ടാം ഹോം മാച്ചില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില

രണ്ടാം ഹോം മാച്ചില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൌണ്ടിലെ രണ്ടാം മത്സരം ഗോള്‍രഹിത സമനിലയില്‍. തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇറങ്ങിയ കേരളത്തിനു ഇക്കുറി സമനില വഴങ്ങേണ്ടി വന്നു. ബ്ലാസ്‌റ്റേഴ്‌സ് കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളവസരങ്ങള്‍ കൃത്യമായി വലയിലെത്തിക്കാനായില്ല.

കേരള താരങ്ങളായ ഇയാന്‍ ഹ്യൂമും, ആന്‍ഡ്രൂ ബാരിസിച്ചും ആക്രമണ ശൈലിയില്‍ കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ കഴിഞ്ഞ മത്സരത്തില്‍ കേരളത്തെ വിജയത്തിലേക്ക് നയിച്ച മിലാഗ്രാസ് ഗോണ്‍സാല്‍വസും മലയാളി താരം സുശീല്‍ മാത്യുവും പകരക്കാരായി ഇറങ്ങിയെങ്കിലും ഗോള്‍ നേടാനായില്ല.

ഡല്‍ഹിയുടെ ആക്രമണ ശൈലിയിലുള്ള മുന്നേറ്റത്തെ കനത്ത പ്രതിരോധമിട്ടാണ് കേരളം ചെറുത്തുനിര്‍ത്തിയത്. മല്‍സരം സമനിലയിലായതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

ഐ,എസ്.എല്ലില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി, എഫ്‌സി ഗോവ മത്സരവും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

Scroll To Top