Sunday December 04, 2016
Latest Updates

രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുന്നു

രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുന്നു

രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുന്നു. ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയ മഞ്ജു, ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയാകുന്നത്. നേരത്തെ കന്മദം, ആറാം തമ്പുരാന്‍ എന്നീ ചിത്രങ്ങളില്‍ മഞ്ജു മോഹന്‍ലാലിന്റെ നായിക വേഷം ചെയ്തിട്ടുണ്ട്.

ലൈലാ ഓ ലൈല എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കൂട്ടുകെട്ട് ഒന്നിക്കുന്നത്. സ്‌നേഹവീടിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മഞ്ജുവാണ് നായിക. രഞ്ജന്‍ പ്രമോദ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല.

Scroll To Top