Sunday December 04, 2016
Latest Updates

രണ്ടാം നൂറ്റാണ്ടിലെ ബൈബിള്‍ കൈയ്യെഴുത്ത് രേഖകളും വിശുദ്ധ പൗലോസിന്റെ കത്തും ഡബ്ലിനിലെ മ്യൂസിയത്തില്‍

രണ്ടാം നൂറ്റാണ്ടിലെ ബൈബിള്‍ കൈയ്യെഴുത്ത് രേഖകളും വിശുദ്ധ പൗലോസിന്റെ കത്തും ഡബ്ലിനിലെ മ്യൂസിയത്തില്‍

ഡബ്ലിന്‍: ഡബ്ലിനിലെ ചെസ്റ്റര്‍ ബീട്ടി ലൈബ്രറിയില്‍ പുരാതന ബൈബിള്‍ ശേഖരം.ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ബൈബിള്‍ കയ്യെഴുത്ത് പ്രതിയാണ് ലൈബ്രറിയിലുള്ളത്. വെളിപാട് പുസ്തകത്തിന്റെ ചില ഭാഗങ്ങളും അപ്പോസ്തല പ്രവര്‍ത്തികളും വിശുദ്ധ പൌലോസിന്റെ കത്തുകളും ഉള്‍പെടെയുള്ള പുരാതന രേഖകളാണ് ഇവിടെയുള്ളത്. കൂടാതെ യേശുവിന്റെ ക്രൂശുമരണത്തെക്കുറിച്ച് ജോണ്‍ തയ്യാറാക്കിയ തയ്യാറാക്കിയ ചില കുറിപ്പുകളും ഇവിടെയുണ്ട്. ഈ പുരാതന രേഖകള്‍ പുസ്തക രൂപത്തില്‍ തന്നെയാണുള്ളത് .

പാപ്പിറസിലാണ് കൈയ്യെഴുത്ത് ബൈബിള്‍ എഴുതിയിരിക്കുന്നത്. 1929 ല്‍ ഈജിപ്പ്റ്റില്‍ നിന്ന് കണ്ടെടുത്തവയാണ് ഈ രേഖകള്‍ എന്നാണു ചരിത്രകാരന്‍മാര്‍ വിശദീകരിക്കുന്നത്. കണ്ടെടുത്ത സുവിശേഷ ഭാഗങ്ങള്‍ രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടവയാണെന്നാണ് ചരിത്രകാരന്‍മാര്‍ വിശദീകരിക്കുന്നത്. വിശുദ്ധ പൌലോസിന്റെ കത്ത് എഡി 200 ല്‍ എഴുതിയതാണെന്നും ചരിത്ര വിദഗ്ദര്‍ വിലയിരുത്തുന്നു. കത്തും സുവിശേഷവും ഉള്‍പ്പെടെ എല്ലാ രേഖകളും കണ്ടെടുത്തത്ഒരാള്‍ തന്നെയാണ് എന്നതാണ് മറ്റൊരു സവിശേഷത.

ചില ആളുകള്‍ സംഭാവന ചെയ്തതും, ചരിത്ര ഗവേഷകന്‍മാര്‍ കണ്ടെത്തി ലൈബ്രറിയില്‍എത്തിച്ചതുമായ രേഖകളാണ് ഇവിടെയുള്ളത്. ഡബ്ലിനിലെ മ്യൂസിയത്തില്‍ നേരിട്ട് എത്തി ചരിത്ര രേഖകള്‍ കാണാന്‍ സാധിക്കാത്തവര്‍ക്കായി അവയുടെ ഇമേജുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്. ചരിത്രം പഠിക്കുന്നവരും മതവിശ്വാസികളും ഒരേ സമയം മ്യൂസിയത്തില്‍ എത്തി ഈ രേഖകള്‍ കാണുകയും അവയെക്കുറിച്ച് പരമാവധി വിവരങ്ങള്‍അറിയാനും ശ്രമിക്കാറുണ്ടെന്ന് മ്യൂസിയം അധികൃതര്‍ പറഞ്ഞു.

1875 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച് 1950 ല്‍ അയര്‍ലണ്ടില്‍ കുടിയേറിയ ചെസ്റ്റര്‍ ബീട്ടിയാണ് ഈ ചരിത്ര ലൈബ്രറി നിര്‍മ്മിച്ചത്. ഷ്രെസ്ബറി റോഡിലെ സിറ്റി
സെന്ററിന് പുറത്തായാണ് ഈ ലൈബ്രറി മ്യൂസിയം ആദ്യം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ട്രസ്റ്റ് ഏറ്റെടുത്ത മ്യൂസിയം ഡബ്ലിന്‍
കാസിലിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മ്യൂസിയത്തിലേക്ക് സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചത്.എല്ലാ ദിവസവും തുറന്നു പ്രവര്ത്തിക്കുന്ന ലൈബ്രറിയിലേക്ക് പ്രവേശനം സൌജന്യമാണ്

Scroll To Top