Saturday December 10, 2016
Latest Updates

രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യയ്ക്ക് ജയം അനിവാര്യം

രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യയ്ക്ക് ജയം അനിവാര്യം

ന്യൂഡല്‍ഹി: ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ന്യൂഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്താണ് മത്സരം. കൊച്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഉച്ചയ്ക്ക് 2.30 നാണ് മത്സരം. ഉച്ചക്ക് 2.30 നാണ് മത്സരം. പരുക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം ഇഷാന്ത് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. കൊച്ചി ഏകദിനത്തില്‍ 124 റണ്‍സിനാണ് വിന്‍ഡീസ് ജയിച്ചത്.

ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞതും ആദ്യം ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കൊച്ചിയിലെ പരാജയത്തോടെ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. സ്പിന്നര്‍ അമിത് മിശ്രയ്ക്ക് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കിയേക്കും. പ്രതിസന്ധികള്‍ക്കിടയിലും ഒറ്റക്കെട്ടായി നിന്നതാണ് വിന്‍ഡീസിന് വിജയം സമ്മാനിച്ചത്‌.. ബാറ്റിങ്ങിലും ബൌളിങ്ങിലും അവര്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു.

Scroll To Top