Friday December 09, 2016
Latest Updates

രഞ്ജി ട്രോഫി മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി മലയാളി താരം, ഇത് റെക്കോര്‍ഡ്

രഞ്ജി ട്രോഫി മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി മലയാളി താരം, ഇത് റെക്കോര്‍ഡ്

രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തില്‍ റെക്കോര്‍ഡ് റണ്‍ വേട്ടയുമായി കര്‍ണാടകത്തിന്റെ മലയാളി താരം. രഞ്ജി ട്രോഫി ഫൈനലിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് കരുണ്‍ നായര്‍ സ്വന്തമാക്കിയത്. 15ലേറെ മണിക്കൂറുകള്‍ ക്രീസില്‍ ചെലവഴിച്ച് 328 റണ്‍സാണ് കരുണ്‍ നേടിയത്.

1946-47ല്‍ ഹോള്‍ക്കര്‍ ടീമിനെതിരെ രഞ്ജി ഫൈനലില്‍ ബറോഡ താരം ഗുല്‍ മുഹമ്മദ് നേടിയ 319 റണ്‍സായിരുന്നു ഇത് വരെയുളള ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍. 560 പന്തില്‍ 46 ബൗണ്ടറിയും ഒരു സിക്‌സും സഹിതാണ് കരുണ്‍നായര്‍ 328 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത്.

രഞ്ജി ട്രോഫിയിലെ 34ാം ട്രിപ്പിള്‍ സെഞ്ച്വറിയാണ് കരുണിന്റെ പേരില്‍ കുറിക്കപ്പെട്ടത്. രഞ്ജി ഫൈനലില്‍ ഒരു കര്‍ണാടക താരം നേടുന്ന ഏറ്റവും മികച്ച സ്‌കോറെന്ന റെക്കോര്‍ഡും കരുണിന്റെ പേരിലാണ്. 1977-78 ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ ഗുണ്ടപ്പ വിശ്വനാഥ് നേടിയ 247 റണ്‍സായിരുന്നു ഇതുവരെയുള്ള ടോപ് സ്‌കോര്‍. തന്റെ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും ഒരേ ദിവസം നേടിയെന്ന പ്രത്യേകതയും കരുണിന്റെ ഇന്നിങ്‌സിനുണ്ട്. 1948-49ല്‍ മഹാരാഷ്ട്രയുടെ ബി.ബി. നിംബാല്‍ക്കര്‍ നേടിയ 443 റണ്‍സാണ് രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

കരുണ്‍ നായരുടെ സെഞ്ച്വറി മികവില്‍ തമിഴ്ടിനെതിരെ ഒന്നാമിന്നിംഗ്‌സില്‍ കര്‍ണാടക എട്ട് വിക്കറ്റിന് 722 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ രണ്ട് വിക്കറ്റ് അവശേഷിക്കെ കര്‍ണാടകയുടെ ലീഡ് 588 റണ്‍സ് ആയി. കരുണ്‍നായര്‍ക്ക് പുറമെ കെ എല്‍ രാഹുലും കര്‍ണാടകക്കായി സെഞ്ച്വറി നേടി. 188 റണ്‍സാണ് രാഹുല്‍ നേടിയത്

 

Scroll To Top