Saturday December 10, 2016
Latest Updates

രചന ക്ലബ്ബ് ഡാന്‍സറാകുന്നു

രചന ക്ലബ്ബ് ഡാന്‍സറാകുന്നു

ടെലിവിഷന്‍ ഷോകളിലൂടെ സിനിമയില്‍ ചുവടുറപ്പിച്ച രചന നാരായണന്‍കുട്ടി ക്ലബ്ബ് ഡാന്‍സറാകുന്നു. നവാഗത സംവിധായക പ്രീതി പണിക്കര്‍ സംവിധാനം ചെയ്യുന്ന തിലോത്തമ എന്ന ചിത്രത്തിലാണ് രചന ക്ലബ്ബ് ഡാന്‍സറായി അഭിനയിക്കുന്നത്. നേരത്തെ നിരവധി ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രീതിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഇത്. നായികാ പ്രാധാന്യമുള്ള ചിത്രമാണ് തിലോത്തമ.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറാണ് തിലോത്തമ. സംവിധായിക പ്രീതി തന്നെ കഥയും തിരക്കഥ രചിക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടിവരുന്ന നര്‍ത്തകിയുടെ വേഷമാണ് രചന കൈകാര്യം ചെയ്യുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ കോറിയോഗ്രാഫി, ലിറിക്‌സ്. കോസ്റ്റിയൂംസ് തുടങ്ങി സുപ്രധാനമായ അഞ്ചോളം മേഖലകള്‍ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്.

മനോജ് കെ. ജയന്‍, സിദ്ദിഖ്, സജിത മഠത്തില്‍, സോന നായര്‍, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Scroll To Top