Tuesday December 06, 2016
Latest Updates

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഉപകരണം കണ്ടെത്തി

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഉപകരണം കണ്ടെത്തി

ക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇനി ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഉപകരണം കണ്ടെത്തി. ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണത്തില്‍ നിന്ന് തലച്ചോറിലേക്ക് വൈദ്യുതി തരംഗങ്ങള്‍ അയച്ചാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത്. ജര്‍മനിയിലെ ഫ്രീബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ ഉപകരണം കണ്ടെത്തിയത്.

എലികളിലാണ് പ്രാഥമിക പരീക്ഷണം നടത്തിയത്. ഈ പരീക്ഷണം വിജയകരമായിരുന്നെന്ന് ഗവേഷകര്‍ പറഞ്ഞു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ രക്തസമ്മര്‍ദ്ദം 40 ശതമാനം കുറഞ്ഞതായി കണ്ടെത്തി. പരീക്ഷണം പൂര്‍ത്തിയായാല്‍ ഈ ഉപകരണം മനുഷ്യരില്‍ ഉപയോഗിച്ച് തുടങ്ങാം. ഇത് ഉപയോഗിച്ച് തുടങ്ങുന്നതോടെ മരുന്നിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു.

രോഗിയുടെ ശരീരത്തില്‍ ഘടിപ്പിച്ച ഉപകരണം സ്വയം രക്തസമ്മര്‍ദ്ദം അളക്കുകയും അതിനനുസരിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും. 24 ഇലക്ട്രോഡുകളുടെ സഹായത്തോടെയാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. രക്തധമനികള്‍ വികസിക്കുമ്പോള്‍ പ്രവര്‍ത്തന ക്ഷമമാകുന്ന ബാരോറിസെപ്‌റെഴ്‌സ് എന്നറിയപ്പെടുന്ന സെന്‍സറുകള്‍ അയയ്ക്കുന്ന സിഗ്‌നലുകള്‍ അടിസ്ഥാനമാക്കിയാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്.

Scroll To Top