Saturday December 03, 2016
Latest Updates

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

ക്തസമ്മര്‍ദ്ദം പലരെയും അലട്ടുന്ന രോഗാവസ്ഥയാണ്. കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കൂടി മരണകാരണമാകാവുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. എങ്ങനെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം എന്നറിഞ്ഞാല്‍ ആഹാരക്രമം നിയന്ത്രിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും. ആദ്യമായി ഏവര്‍ക്കും അറിയാവുന്നത് പോലെ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുക എന്നതാണ് രക്തസമ്മര്‍ട്ടം കുറയ്ക്കുന്നതിനായി ചെയ്യാവുന്ന ആദ്യ മുന്‍കരുതല്‍.

സവാളയുടെ നീരും തേനും കലര്‍ത്തി ദിവസേന കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ അനുയോജ്യമായ മറ്റൊരു മാര്‍ഗമാണ്. ദിവസേന രണ്ട് ടീസ്പൂണ്‍ വീതം സവാള നീരും തേനും കഴിച്ചാല്‍ മതിയാകും. എന്‍സൈമുകള്‍ ധാരാളം അടങ്ങിയ പപ്പായ ദിവസേന വെറും വയറ്റില്‍ കഴിക്കുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമായ കാര്യമാണ്.

തുളസിയില, ആര്യവേപ്പില എന്നിവ വെള്ളം ചേര്‍ത്ത് അരച്ച് രാവിലെ വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുക, കൂടാതെ വെറും വയറ്റില്‍ നെല്ലിക്ക, വെളുത്തുള്ളി എന്നിവ കഴിക്കുന്നതും രക്തസമ്മര്‍ദ്ദത്തിനെതിരെ ഫലപ്രദമായ മാര്‍ഗമാണ്. ഉളുവയിട്റ്റ് തിളപ്പിച്ച് ആറ്റിയ വെള്ളം കുടിക്കുന്നത് മറ്റൊരു ഫലപ്രദ മാര്‍ഗമാണ്.

Scroll To Top